29 March Friday

VIDEO - 'ഒറ്റ്: 'ചാക്കോച്ചനും അരവിന്ദ് സ്വാമിയും മുംബൈയില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ പുതിയ ഷെഡ്യൂള്‍ മുംബൈയില്‍ ആരംഭിച്ചു. ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷന്‍ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. ബോളിവുഡ് താരം ജാക്കി ഷറോഫും ചിത്രത്തിലെ മുംബൈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്.

 തീവണ്ടി സിനിമയുടെ സംവിധായകനായ ടി.പി ഫെല്ലിനിയാണ്  ഒറ്റ് സംവിധാനം ചെയ്യുന്നത്. തമിഴില്‍ രണ്ടഗം എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍  തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ എസ്.സജീവാണ്.

സംഗീതം എ.എച്ച് കാശിഫ്. ഛായാഗ്രാഹണം- വിജയ്. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top