19 April Friday

VIDEO - ഒറ്റിന്റെ മോഷന്‍ പോസ്റ്റര്‍ എത്തി; റിലീസ് തീയതി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ടിപി ഫെല്ലിനിയാണ് സംവിധായകന്‍. തമിഴില്‍ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറില്‍ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ഒറ്റ് നിര്‍മ്മിക്കുന്നത്.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് 'ഒറ്റ്'. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം.തിരക്കഥ എസ് സഞ്ജീവ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

എ.എച്ച് കാശിഫും അരുള്‍ രാജും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍. സെപ്റ്റംബര്‍ 2ന് ചിത്രം രണ്ട് ഭാഷകളിലും തീയേറ്ററുകളില്‍ എത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top