17 September Wednesday

ഓസ്‌കറിൽ ഇന്ത്യയ്ക്ക് അഭിമാനമായി "ദ എലിഫന്റ്‌ വിസ്‌പറേഴ്‌സ്‌'; മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023

ലോസ്‌ ആഞ്ചലസ്‌ > ഓസ്‌കറിൽ ഇന്ത്യയ്‌ക്ക് അഭിമാനമായി കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും ഒരുക്കിയ 'ദി എലിഫന്റ് വിസ്‌പറേഴ്‌സ്' മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം നേടി. രഘു എന്ന പേരുള്ള ആനക്കുട്ടിയെ പരിപാലിക്കുന്ന ദമ്പതികളായ ബൊമ്മന്‍റെയും ബെല്ലിയുടെയും ജീവതകഥയാണ് എലഫന്‍റ് വിസ്‌പറേഴ്‌സ്. തമിഴ്‌നാട് മുതുമലൈ ദേശീയ പാർക്കിന്‍റെ പശ്ചാത്തലത്തിലാണു ഡോക്യുമെന്‍ററി. പ്രകൃതിയോടിണങ്ങി കഴിയുന്ന ആദിവാസിവിഭാഗത്തിന്‍റെ നേർചിത്രവും എലഫന്‍റ് വിസ്‌പറേഴ്‌സ് വരച്ചിടുന്നുണ്ട്. തമിഴിലാണ് ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്.

ജർമൻ ചിത്രം 'ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രന്റ്' മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഓസ്‌കർ സ്വന്തമാക്കി. എഡ്‌വേഡ്‌ ബർഗർ ആണ് സംവിധായകൻ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top