29 March Friday

തിളങ്ങി ആർആർആർ; "നാട്ടു നാട്ടു' വിന്‌ മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023

ലോസ്‌ ആഞ്ചലസ്‌ > ഓസ്‌കറിൽ ഇന്ത്യക്ക് രണ്ട് പുരസ്‌കാരങ്ങൾ. മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദി എലിഫൻ്റ് വിസ്‌പറേഴ്‌സ് എന്ന ചിത്രത്തിന് പിന്നാലെ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെയാണ് ഓസ്‌കാർ വേദിയിൽ ഇന്ത്യ അഭിമാനമുയർത്തിയിരിക്കുന്നത്. ഒർജിനൽ സോംഗ് വിഭാഗത്തിലാണ് ആർആർആർ പുരസ്‌കാരം നേടിയിരിക്കുന്നത്. എം എം കീരവാണിയാണ് പാട്ടിൻ്റെ സംഗീത സംവിധായകൻ. ചന്ദ്രബോസ് ആണ് വരികള്‍ എഴുതിയത്. കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്.

ഊട്ടി സ്വദേശിനിയായ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ദി എലിഫൻ്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യ ഓസ്കർവേദിയിൽ ആദ്യം അഭിമാനമുയർത്തിയത്. മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് 41 മിനിട്ട് ദൈർഘ്യമുള്ള ചിത്രം പുരസ്കാരം നേടിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top