29 March Friday

VIDEO - 'എന്നും പൊന്നില്‍ മിന്നും': ഒരു പപ്പടവട പ്രേമത്തിലെ നാലാമത്തെ ഗാനം റിലീസായി

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021

നര്‍മ്മത്തില്‍ ചാലിച്ച പ്രണയകഥ 'ഒരു പപ്പടവട പ്രേമത്തിലെ' നാലാമത്തെ ഗാനവും റിലീസായി.  ചലച്ചിത്രതാരം ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. നിഷാന്ത് കെടമന രചിച്ച് രാജേഷ്ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ഗാനം  അന്‍വര്‍ സാദത്തും ശ്രീകാന്ത് കൃഷ്ണയുമാണ് ആലപിച്ചിരിക്കുന്നത്.

ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സായിര്‍ പത്താനാണ് ഒരു പപ്പടവട പ്രേമത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.നാല് കാമുകന്‍മാരുടെ രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കൊച്ചുപ്രേമന്‍, സായിര്‍ പത്താന്‍, ആലിയ, നിഹ ഹുസൈന്‍, ബിജു കലാധര്‍, ശ്രീകാന്ത് കെ സി, കടയ്ക്കാമണ്‍ മോഹന്‍ദാസ്, കനകലത, പ്രിന്‍സ് മാത്യു, സന്തോഷ് കലഞ്ഞൂര്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

നിര്‍മ്മാണം- ആര്‍ എം ആര്‍ ജിനു വടക്കേമുറിയില്‍, രചന, സംവിധാനം- സായിര്‍ പത്താന്‍, ഗാനരചന- കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നിഷാന്ത് കെടമന,വാസു അരിക്കോട്.സംഗീതം- രാജേഷ്ബാബു കെ ശൂരനാട്, പശ്ചാത്തല സംഗീതം- രാജേഷ് ബാബു കെ ശൂരനാട് , ഷിംജിത്ത് ശിവന്‍, ഗായകര്‍-പി കെ സുനില്‍കുമാര്‍, മഞ്ജരി, ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്ണ, അന്‍വര്‍ സാദത്ത്, അശിന്‍ കൃഷ്ണ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top