16 April Tuesday

ക്ലാപ്പ് അടിച്ച് രാജമൗലി, ആദ്യ ഷോട്ട് സംവിധാനം ചെയ്‌ത് പ്രശാന്ത് നീല്‍; കൊരട്ടാല ശിവയുടെ എന്‍ടിആര്‍ 30ക്ക് ആരംഭം

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

ഹൈദരാബാദ് > ജൂനിയര്‍ എന്‍.ടി.ആര്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എന്‍.ടി.ആര്‍ 30 ആരംഭിച്ചു. ജൂനിയര്‍ എന്‍.ടി.ആറും ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്.

താരനിബിഡമായ ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകരായ എസ് എസ് രാജമൗലി, പ്രശാന്ത് നീല്‍ എന്നിവരും ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുത്തു.

എന്‍.ടി.ആര്‍ ആര്‍ട്സിന് കീഴില്‍ ഹരികൃഷ്ണ കെ, യുവസുധ എന്നിവരും മിക്കിളിനേനി സുധാകാറും  ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നന്ദമുരി കല്യാണ് റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്.

നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുത്ത ചടങ്ങിലാണ് ചിത്രം ലോഞ്ച് ചെയ്തത്. പ്രശാന്ത് നീല്‍, എസ്.എസ്. രാജമൗലി, പ്രശസ്ത നിര്‍മ്മാതാവ് ശ്യാം പ്രസാദ് റെഡ്ഡി, എന്‍.ടി.ആര്‍, ജാന്‍വി കപൂര്‍, കൊരട്ടാല ശിവ, നന്ദമുരി കല്യാണ് റാം, മിക്കിളിനേനി സുധാകര്‍, നവീന്‍ യെര്‍നേനി, പ്രകാശ് രാജ്, ശ്രീകാന്ത്, ബിവിഎസ്എന്‍ പ്രസാദ്, ഏഷ്യന്‍ സുനില്‍, അഭിഷേക് നാമ, അഭിഷേക് അഗര്‍വാള്‍, ഭരത് ചൗധരി, ദില്‍രാജു തുടങ്ങിയ പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുത്തത്.

 എസ്എസ് രാജമൗലിയാണ് ചിത്രത്തിന് ആദ്യ ക്ലാപ്പ് ബോര്‍ഡ് മുഴക്കിയത്, സംവിധായകന്‍ കൊരട്ടാല ശിവ ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു. പ്രശാന്ത് നീല്‍ ആണ് ആദ്യ ഷോട്ട് സംവിധാനം ചെയ്തത്.

 ജനതാ ഗാരേജിന് ശേഷം എന്‍ടിആറുമായി ചേര്‍ന്ന് കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ചടങ്ങില്‍ സംഗീത സംവിധായകന്‍ അനിരുദ്ധും പങ്കെടുത്തിരുന്നു. 'ഞാന്‍ കൊരട്ടാല ശിവയെ കണ്ടുമുട്ടിയത് ഒരു വര്‍ഷം മുമ്പാണെന്ന് തോന്നുന്നു. കൊരട്ടാല ശിവ സാറിന്റെ മഹത്തായ കാഴ്ചപ്പാടിന്റെ ഭാഗമായതില്‍ നന്ദിയുണ്ട്, ഇതിഹാസങ്ങളുടെ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ഈ അവസരം നല്‍കിയ താരകിന് നന്ദി എന്നാണ് അനിരുദ്ധ് പറഞ്ഞത്.

ചിത്രം  2024 ഏപ്രില്‍ 5-ന് റിലീസ് ചെയ്യും. ഉഛജ ആയി രത്നവേലു കടഇ, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ്, തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്.

2016 ലാണ് ജൂനിയര്‍ എന്‍.ടി.ആറും കൊരട്ടാല ശിവയും ജനതാഗരേജില്‍ ഒന്നിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു.

ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ ആണ് ജൂനിയര്‍ എന്‍.ടി.ആറിന്റെതായി റിലീസ് ചെയ്ത ചിത്രം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top