24 April Wednesday

"നെയ്മർ" ഒഫീഷ്യൽ ട്രെയിലർ റിലീസായി

വെബ് ഡെസ്‌ക്‌Updated: Friday May 5, 2023

കൊച്ചി : ഒരു നാടൻ നായക്കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന "നെയ്മർ " ന്റെ  ട്രെയിലർ  റിലീസായി. സുധി മാഡിസൺ ആദ്യമായി കഥയും സംവിധാനവും നിർവഹിക്കുന്ന 'നെയ്മർ' വെറുമൊരു  പ്രണയചിത്രമല്ലെന്ന സൂചനയാണ് ട്രെയിലറിലുള്ളത്. കൗമാരത്തിന്റെ കുസൃതിയും  നർമവും മാത്രമല്ല ആക്ഷനും മാസ്സ് ഡയലോഗുകൾക്കും  ഒരുപോലെ പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഗബ്രി എന്ന വില്ലൻ കഥാപാത്രമായി യോഗ് ജാപ്പി  സിനിമയിൽ എത്തുന്നു എന്നതായിരുന്നു ട്രെയിലർ  കാത്തുവെച്ച സസ്പെൻസ് ...മികച്ച ക്യാരക്ടർ റോളുകളിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് യോഗ് ജാപ്പി .

ഗോപിസുന്ദർ പശ്ചാത്തലസംഗീതവും ഷാൻ റഹ്‌മാൻ സംഗീതവും നിർവ്വഹിക്കുന്നു.  'നെയ്മറി'ലെ രണ്ടു പാട്ടുകളാണ് പുറത്തിറങ്ങിട്ടുള്ളത്. അതിൽ 'ഇളമൈ കാതൽ' എന്നു തുടങ്ങുന്ന ഗാനം യൂട്യൂബ് വൺ മില്യൺ വ്യൂസ് നേടി ട്രെൻഡിങ് ലിസിറ്റിൽ ഇടം നേടിയിട്ടുണ്ട് .

മാത്യുവും നസ്ലിനും സിനിമയിലെ നായകകഥാപാത്രങ്ങളാകുമ്പോൾ നായികമാരായി പുതുമുഖം ഗൗരി കൃഷ്ണയും കീർത്തനയും എത്തുന്നു.ഓപ്പറേഷൻ ജാവ' എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമിക്കുന്ന "നെയ്മർ" മെയ് 12 ന് തിയേറ്ററുകളിലെത്തും.  ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു- നസ്ലിൻ കോമ്പോ ഒന്നിക്കുന്ന ചിത്രത്തിൽ ഇവരെ കൂടാതെ വിജയരാഘവൻ,ഷമ്മി തിലകൻ,ജോണി ആന്റണി  മണിയൻ പിള്ള രാജു ,ഗൗരി കൃഷ്ണ,കീർത്തന ശ്രീകുമാർ,അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയവരും അഭിനയിക്കുന്നു .തിരക്കഥ-പോൾസൺ സ്കറിയ,ആദർശ് സുകുമാരൻ  എഡിറ്റിംഗ്-നൗഫൽ അബ്ദുല്ല,പശ്ചാത്തല സംഗീതം-ഗോപിസുന്ദർ, സംഗീതം-ഷാൻ റഹ്മാൻ,ക്യാമറ-ആൽബി,ശബ്ദമിശ്രണം- വിഷ്ണു ഗോവിന്ദ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top