29 March Friday

"സായാഹ്ന വാർത്തകൾ" ട്രെയിലർ റിലീസായി

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

കൊച്ചി : ഗോകുൽ സുരേഷ്,ധ്യാൻ ശ്രീനിവാസൻ,അജു വർഗീസ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി D14 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അരുൺ ചന്ദു സംവിധാനം ചെയ്യുന്ന "സായാഹ്ന വാർത്തകൾ"  ഒഫിഷ്യൽ ട്രെയ്ലർ റിലീസായി.

  സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖം ശരണ്യ ശർമ്മ നായികയാവുന്നു.
സമീപകാല രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ഒരുക്കുന്ന സായാഹ്ന വാർത്തകളുടെ തിരക്കഥ സംഭാഷണം സച്ചിൻ ആർ ചന്ദ്രൻ,അരുൺ ചന്ദു എന്നിവർ ചേർന്നെഴുതുന്നു.ശരത് ഷാജി ഛായാഗ്രഹണം,ബി കെ ഹരിനാരായണൻ,എലിസമ്പത്ത് ജോസ് എന്നിവരുടെ വരികൾക്ക്
പ്രശാന്ത് പിള്ള,ശങ്കർ ശർമ്മ എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-ഹിഷാം യൂസഫ്.

കല-ഷിജി പട്ടണം,മേക്കപ്പ്-ജിതേഷ് പൊയ്യ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദിനിൽ ബാബു,അസോസിയേറ്റ് ഡയറക്ടർ-നിതിൻ എം എസ്,രാജേഷ് അടൂർ,മാക്സ് വെൽ എം എസ്,പ്രശാന്ത് ഹി മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-കമലേഷ് പയ്യന്നൂർ,മനോജ് കാരന്തൂർ,സജീവ് ചന്തിരുർ,സന്തോഷ് കാവുങ്കൽ,പരസ്യക്കല-ആന്റെണി സ്റ്റീഫൻ,സ്റ്റിൽസ്-പ്രിൻസ് പി എം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റിയാസ്. ജൂൺ ഇരുപത്തിനാലിന് 'സായാഹ്ന വാർത്തകൾ ' D14 എന്റർടൈമെന്റ്സ്. തീയേറ്ററുകളിലെത്തിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top