03 December Sunday

അജയ് ഭൂപതിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം 'ചൊവ്വാഴ്ച്ച' നവംബര്‍ 17ന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

തെലുങ്ക് ചിത്രം 'ആര്‍.എക്സ് 100'ന്റെ സംവിധായകന്‍ അജയ് ഭൂപതിയുടെ പുതിയ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ഹൊറര്‍ ചിത്രം 'ചൊവ്വാഴ്ച്ച' (മംഗള്‍വാരം)യുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ റിലീസായി. മുദ്ര മീഡിയ വര്‍ക്ക്സ്, എ ക്രിയേറ്റീവ് വര്‍ക്ക്‌സ് എന്നീ ബാനറുകളില്‍ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വര്‍മ്മ എം, അജയ് ഭൂപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടി പായല്‍ രാജ്പുത്താണ് നായിക. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് ഭാഷകളില്‍ നവംബര്‍ 17ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള റസ്റ്റിക് ആക്ഷന്‍ ത്രില്ലര്‍ എന്നാണ് സംവിധായകന്‍ അജയ് ഭൂപതി 'ചൊവ്വഴ'യെ വിശേഷിപ്പിച്ചത്. 'കാന്താര' ഫെയിം അജനീഷ് ലോക്നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ്. അജയ് ഭൂപതിയുടെതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും.

പായല്‍ രാജ്പുത്തിനെ കൂടാതെ ശ്രീതേജ്, ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മണ്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹകന്‍: ദാശരധി ശിവേന്ദ്ര
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top