20 April Saturday

'ഒരു നക്ഷത്രമുള്ള ആകാശം' ന്യൂജെഴ്സി ഇന്ത്യൻ ഇൻ്റർ നാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 31, 2021


കൊച്ചി: ന്യൂജെഴ്സി ഇന്ത്യൻ ഇൻ്റർ നാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ  അപർണ്ണ ഗോപിനാഥ് നായികയായ "ഒരു നക്ഷത്രമുള്ള ആകാശം" തിരഞ്ഞെടുത്തു. മലബാർ മൂവി മേക്കേഴ്സിന്റെ  ബാനറിൽ എം വി കെ പ്രദീപ് നിർമ്മിച്ച് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവും സംവിധാനം ചെയ്ത സിനിമ, വടക്കേ മലബാറിലെ ഗ്രാമത്തിലെ ഒരു സ്കൂളും  യുവതിയായ ഒരു അധ്യാപികയും  അവളുടെ പ്രണയവും ജീവിതവും പൊതു വിദ്യാഭ്യാസവും സർക്കാർ സ്കൂളുകളുടെ പ്രാധാന്യവും സമകാലിക സാമൂഹിക പ്രശ്നങ്ങളുമെല്ലാം വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന  ഒരു നക്ഷത്രമുള്ള ആകാശത്തിൽ അപർണ ഗോപിനാഥാണ് ഉമ ടീച്ചർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഗണേഷ് കുമാർ, സംവിധായകൻ ലാൽജോസ് സന്തോഷ് കീഴാറ്റൂർ ജാഫർ ഇടുക്കി, ഉണ്ണിരാജ, അനിൽ നെടുമങ്ങാട്,   സേതുലക്ഷ്മി, നിഷാ സാരംഗ് ,പുതുമുഖം പ്രജ്യോത് പ്രദീപ്, ബാലതാരം എറിക്  സക്കറിയ, പങ്കജ മേനോൻ, ടിനു തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.  കൈതപ്രത്തിൻ്റെ വരികൾക്ക്  രാഹുൽ രാജ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതം ദീപാങ്കുരനുമാണ് നിർവ്വഹിച്ചത്.


 

തിരക്കഥ - സുനീഷ് ബാബു, ചായാഗ്രഹണം - സജിത് പുരുഷൻ, എഡിറ്റിംഗ്-റഹ്മാൻ മുഹമ്മദലി, പ്രൊഡക്ഷൻ കൺട്രോളർ - മധു തമ്മനം, കലാസംവിധാനം - സജി പാഞ്ചു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത് വേലായുധൻ, മേക്കപ്പ്- സജി കൊരട്ടി, സംഭാഷണം- സുധീഷ് ചട്ടഞ്ചാൽ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, പ്രൊജക്ട് കോർഡിനേറ്റർ- ഷിജു കുട്ടൻ, സ്റ്റിൽസ് സമ്പത്ത് നാരായണൻ ,ഫിനാൻസ് കൺട്രോളർ- പി എസ് സുനിൽ വാർത്താവിതരണം അഞ്ജു അഷറഫ് പരസ്യകല കോളിൻസും നിർവ്വഹിക്കുന്നു.

ജയ്പ്പൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലടക്കം വിവിധ ചലച്ചിത്രോത്സവങ്ങളിൽ ക്ഷണിക്കപ്പെട്ട "ഒരു നക്ഷത്രമുള്ള ആകാശ"ത്തിന് , വാഷിംഗ്ടൺ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മ യായ  വാഷിംഗ്ടൺ ഡി സി (DCSAFF) സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ  മികച്ച   ഫീച്ചർ ഫിലിമിനുള്ള രാജ്യാന്തര പുരസ്കാകാരം 2021 ൽ ലഭിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top