29 March Friday
നവംബർ 12ന് റിലീസ്

നിവിൻ പോളി നായകനായ കനകം കാമിനി കലഹം ട്രെയ്‌ലർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021


കൊച്ചി : മലയാളത്തിൽ ആദ്യമായി ഡിസ്‌നി + ഹോട്ട്സ്റ്റാറിലൂടെ  റിലീസ് ചെയ്യുന്ന  മലയാള ചലച്ചിത്രം, നിവിൻ പോളി നായകനായ ഫാമിലി എന്റർടൈനർ "കനകം കാമിനി കലഹ"ത്തിന്റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. വേൾഡ് ഡിസ്‌നി ഡേയായ നവംബർ 12ന് തന്നെ ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തുന്നുവെന്നതും ഒരു സവിശേഷതയാണ്. നിവിൻ പോളിയുടെ നിർമ്മാണ കമ്പനി  പോളി ജൂനിയർ പിക്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ V2.0 എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. സംവിധായകൻ

"രതീഷ് ഈ കഥ പറഞ്ഞപ്പോൾ തന്നെ ഏറ്റവും ക്ലേശകരമായ ഒരു സമയത്തിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക്  മാനസ്സിക പിരിമുറുക്കം ഒഴിവാക്കുവാനും ഉല്ലാസം നൽകുവാനും ഈ ചിത്രം കാരണമാകും എന്നു തോന്നി..... " എന്നാണ് നിവിൻ പോളി അഭിപ്രായപ്പെട്ടത്. കുടുംബങ്ങൾ ഇഷ്ടപ്പെടുന്ന  രസകരമായ കഥാപാത്രങ്ങളും രംഗങ്ങളും നർമ്മവുമെല്ലാം ഒരുക്കിയ  ഒരു മനോഹര ചിത്രമായിരിക്കും ചിത്രമെന്ന് ഉറപ്പുണ്ട്.
 
ഇന്റലിജെന്റ് കോമഡിയാണ് ചിത്രത്തിൽ കൂടുതൽ എങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകർക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് സംവിധായകന്റെ ഉറപ്പ്. ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവർ മറ്റ് അഭിനേതാക്കൾ. യാക്സൻ ഗാരി പെരേരയും നേഹ നായരും സംഗീത സംവിധാനം കുറിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപ്പള്ളിയാണ്. മനോജ് കണ്ണോത്ത് എഡിറ്റിംഗും ശ്രീജിത്ത് ശ്രീനിവാസൻ ശബ്ദവും ഒരുക്കുന്നു. അനീസ് നാടോടിയാണ് കലാസംവിധാനം. മെൽവി ജെ കോസ്റ്റ്യൂംസും ഷാബു പുൽപ്പള്ളി മേക്കപ്പും നിർവഹിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top