29 March Friday

വാനിലുയരെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

കൊച്ചി : രാജ്യത്തിൻറെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എം ജി എം ഫിലിംസിന്റെ ബാനറിൽ ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊഡക്ഷൻ ഹൌസ് അണിയിച്ചൊരുക്കിയ വാനിലുയരെ എന്ന കൊച്ചു സിനിമ ശ്രദ്ധേയമായി മാറുന്നു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാരെയും നമ്മുടെ രാജ്യം കാക്കുന്നതിനായി കാവലാവുന്ന പട്ടാളക്കാരെയും   ഓർമിപ്പിക്കുന്നു ഈ ചിത്രം. ഉണ്ണി എന്ന എട്ടു വയസ്സുകാരന്റെ ആത്മ സംഘർഷങ്ങളിലൂടെ മുന്നോട്ടു പോവുന്നതാണ്  സിനിമ. ഭാരതത്തിനു സ്വതന്ത്രം നേടി തന്ന മഹാത്മക്കളെ അനുസ്മരിക്കാനും വെയിലും മഴയും തണുപ്പും  കൊണ്ട് നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്ന ധീര ജവാന്മാർക്കും വേണ്ടി  സമർപ്പിക്കുന്ന ഈ  ഹ്രസ്വ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീപത്,ഗിലു ജോസഫ്,ജിലിഷ ജിലു, ചിറ്റൂർ ഉണ്ണി എന്നിവരാണ്.

തിരക്കഥ രചിച്ചിരിക്കുന്നത് ബദ്രി ക്യഷ്ണ, ക്യാമറ: സജാദ് കാക്കു, മ്യൂസിക്: ശ്രീഹരി കെ. നായർ, ആർട്ട് ഡയറക്ടർ: അരുണ് തിലകൻ, എഡിറ്റർ: നിമൽ നസീർ, കോസ്റ്റുംസ്: റാഫി കണ്ണാടിപറമ്പ്, സൗണ്ട് ഡിസൈൻ: വിഷ്ണു പി.സി . കാസ്റ്റിംഗ് ബി എച്ച് എം കാസ്റ്റിംഗ്, ട്രിലോളജി പിക്ചേഴ്സ്‌. പി ആർ ഒ സുനിത സുനിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top