20 April Saturday

മാസ്സ് ആക്ഷനുമായി ചാക്കോച്ചൻ... 'ചാവേർ' ടീസർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023



കൊച്ചി : സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന മാസ്സ് ത്രില്ലർ 'ചാവേറി'ന്‍റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാവേർ എന്ന എഴുത്തിൽ പോലും കഥാപാത്രങ്ങളുടെ ഒരു ആവിഷ്കാരം പകർന്നിരിക്കുന്ന ടൈറ്റിൽ പോസ്റ്ററിൻ്റെ ഉള്ളടക്കവും കൂടി കൂട്ടിച്ചേർത്താണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു കഠാരയും ജീപ്പും തെയ്യവും എല്ലാമായി ടീസറിൽ ഏറെ വ്യത്യസ്ഥത നിറയുന്നുണ്ട്. കൂടാതെ ചാക്കോച്ചൻ്റെ ഒരു മാസ്സ് രംഗം കൂടിയാകുമ്പോൾ ടീസർ ആവേശം ഇരട്ടിപ്പിക്കുകയാണ്.

ടിനു പാപ്പച്ചൻ കുഞ്ചാക്കോ ബോബനോടൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിങ്കളാഴ്ച നിശ്ചയം ഫെയിം മനോജ്‌, സജിൻ, അനുരൂപ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്ന് അരുൺ നാരായൺ പ്രൊഡക്ഷൻസ്, കാവ്യ ഫിലിം കമ്പനി എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യൻ.

ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ്  യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ,  പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ,  പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, ഡിസൈൻസ്‌: മാക്ഗഫിൻ,‌ പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌: അനൂപ് സുന്ദരൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top