25 April Thursday

മണികണ്ഠൻ ആചാരി നായകനാകുന്ന 'രണ്ടാം മുഖം' തിയേറ്ററിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022


കൊച്ചി : കെ.ടി.രാജീവിൻ്റെ നിർമ്മാണത്തിലും, ശ്രീവര്‍മ്മയുടെ രചനയിലും ഒരുങ്ങുന്ന 'രണ്ടാം മുഖം' തിയേറ്ററിലേക്ക്.  മണികണ്ഠന്‍ ആചാരി  വേറിട്ട കഥാപാത്രമാകുന്ന പുതിയ ചിത്രം 'രണ്ടാം മുഖം'റിലീസിനൊരുങ്ങി. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന  'രണ്ടാംമുഖം' കൃഷ്ണജിത്ത് എസ് വിജയനാണ്  സംവിധാനം.  ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ  മണികണ്ഠന്‍ ആചാരിയോടൊപ്പം മറീന മൈക്കിളും അഞ്ജലി നായരുമാണ്  മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവിയാണ്.  മിഴി, ദിനം, നോര്‍ത്ത് എന്‍റ് അപ്പാര്‍ട്ട്മെന്‍റ്സ്, ഇരയെ തേടല്‍, ബാല്‍ക്കണി തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ കെ ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിര്‍വ്വഹിക്കുന്നത്.  മണികണ്ഠനെ കൂടാതെ മറീന മൈക്കിള്‍,അഞ്ജലി നായർ ,കൃഷ്ണജിത്ത് എസ് വിയജന്‍. ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, റിയാസ് എം ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി. 

ക്യാമറ അജയ് പി പോള്‍, ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, എഡിറ്റിംഗ് ഹരി മോഹന്‍ദാസ്, സംഗീതം രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന  ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ പി എന്‍ രാജേഷ് കുമാര്‍, മേക്കപ്പ് അനൂപ് സാബു, ആര്‍ട്ട് ശ്രീജിത്ത് ശ്രീധര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ആദിത്യ നാണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, പി ആര്‍ ഒ  പി ആര്‍ സുമേരന്‍,  പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്  സഹദ് നടേമ്മല്‍, സ്റ്റുഡിയോ കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റില്‍സ് വിഷ്ണു രഘു.
ചിത്രം ഉടനെ തിയേറ്ററിലെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top