19 April Friday

റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021


കൊച്ചി : ആശ്വാസ്  മൂവി പ്രൊഡക്ഷൻസിന്റെ  ബാനറിൽ ആശ്വാസ്  ശശിധരൻ നിർമ്മിക്കുന്ന'  "റബേക്ക സ്റ്റീഫ ന്റെ  ചതുരമുറി 6.5 ഇഞ്ച് 11 " ൻ്റെ ചിത്രീകരണം ആരംഭിച്ചു.പരസ്യചിത്രങ്ങളുടെ കലാസംവിധായകനായ  മുഹമ്മദ് സജീഷ് ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ഛായാഗ്രഹണം  ടി. ഷമീർ മുഹമ്മദും എഡിറ്റിംഗ് ഐജു അന്റുവും. കോ- പ്രൊഡ്യൂസർ ഷാജി ആലപ്പാട്ട്.


 

സുഹൈൽ സുൽത്താൻ എഴുതിയ ഗാനങ്ങൾക്ക് യൂനസിയോ സംഗീതം പകർന്നിരിക്കുന്നു.സിതാര  കൃഷ്ണകുമാർ ഗാനമാലപിച്ചിരിക്കുന്നു. അസോസിയേറ്റ് ഡയറക്ടർ ശ്രീകുമാർ വള്ളംകുളം.മേക്കപ്പ് ലിബിൻ മോഹനൻ. കലാസംവിധാനം മിൽക്ക് ബോട്ടിൽ ക്രിയേറ്റീവ്, രതീഷ് വണ്ടിപ്പെരിയാർ.വസ്ത്രാലങ്കാരം ഷാജി കൂനമ്മാവ്. കോസ്റ്റും അസിസ്റ്റന്റ് കുഞ്ഞപ്പൻ പാതാളം. പ്രൊഡക്ഷൻ കൺട്രോളർ നിസാർ മുഹമ്മദ്. പ്രൊജക്ട് ഡിസൈനർ ജോസ് വരാപ്പുഴ.  പ്രൊഡക്ഷൻ മാനേജർ സജിത് സത്യൻ. ക്രിയേറ്റീവ് മീഡിയ പപ്പ മൂവി ഡോം. അനഗ്ഡോട്ട് മുഹൈമിൻ.അസിസ്റ്റന്റ്  ഡയറക്ടർ രശ്മി രാജ്, ജൂവൽ മാനുവൽ.സ്റ്റിൽസ് അജീഷ് ആവണി. സ്റ്റുഡിയോ കെ സ്റ്റുഡിയോ കൊച്ചി. ഡിസൈനർ എം ഡിസൈൻസ്.പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.

സോഷ്യൽ മീഡിയ കൗമാരക്കാരുടെ ജീവിതത്തിൻ്റെ വഴിത്തിരിവുകൾ സൃഷ്ടിക്കുന്ന ഇക്കാലത്തെ കഥ പറയുന്ന സിനിമ സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ്  നീങ്ങുന്നത്. പുതുമുഖങ്ങളായ ധനു ദേവിക, രമ്യ രഘുനാഥൻ,  പൂജ അരുൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾക്ക്  ജീവൻ പകരുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top