19 December Friday

മലയാള സിനിമയിൽ ആദ്യമായി അറബ് വംശജൻ നായകൻ ആകുന്ന കൊണ്ടോട്ടി പൂരം തീയേറ്ററുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023



കൊച്ചി : മലയാള സിനിമയിൽ ആദ്യമായി ഒരു അറബ് വംശജൻ നായകൻ ആകുന്ന കൊണ്ടോട്ടി പൂരം തീയേറ്ററുകളിലേക്ക് എത്തുന്നു. മജീദ് മാറഞ്ചേരി കഥ, തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് അറബ് വംശജനായ ഹാഷിംഅബ്ബാസ് ആണ്. ടേക്ക് ഓഫ്‌ സിനിമാസിന്റെ ബാനറിൽ സുധീർ പൂജപ്പുര, പൗലോസ് പി കെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സാവന്തിക,മാമുക്കോയ, ശിവജി ഗുരുവായൂർ, സുനിൽ സുഖദ, രുദ്രൻ, ബിഗ് ബോസ് താരം ഷിയാസ് കരീം, കോട്ടയം പ്രദീപ്, നേഹ സക്സേന, നിസാം കാലിക്കറ്റ്‌, ശ്രേയ രമേശ്‌, രാജ ലക്ഷ്മി,രുദ്ര, ശ്രീജിത്ത്‌, ഷുഹൈബ് എന്നിവരാണ് മറ്റു താരങ്ങൾ.  

സലി മൊയ്‌ദീൻ, മധീഷ് എന്നിവരാണ് ഛായഗ്രഹകർ. എഡിറ്റർ സുഭാഷ്,സുഹൈൽ സുൽത്താൻ, പുലികൊട്ടിൽ ഹൈദരാലി, മൊയ്‌ൻകുട്ടി വൈദ്യർ ശ്രീജിത്ത് ചാപ്പയിൽ,എന്നിവരുടെ വരികൾക്ക് സജിത്ത് ശങ്കർ, കെ വി അബൂട്ടി,അഷ്‌റഫ്‌ മഞ്ചേരി,അനീഷ് പൂന്തോടൻ എന്നിവരാണ് ഈണം പകർന്നിരിക്കുന്നത് . പി ജയചന്ദ്രൻ, തീർത്ഥ സുരേഷ്,അനീഷ് പൂന്തോടൻ, അർജുൻ വി അക്ഷയ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഓർക്കസ്ട്രഷൻ- കമറുദ്ദീൻ കീച്ചേരി, അനഘ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ കിച്ചി പൂജപ്പുര, അസോസിയേറ്റ് ഡയറക്ടർ വിഷ്ണു വത്സൻ, ആർട്ട്‌ ഡയറക്ടർ ശ്രീകുമാർ, പി ആർ ഒ: സുനിത സുനിൽ, കോസ്റ്റും ശ്രീജിത്ത്‌, മേക്കപ്പ് രാകേഷ്, ആക്ഷൻ അഷ്‌റഫ്‌ ഗുരുക്കൾ, റെക്കോർഡഡ് പ്രെസ്റ്റീജ് ഓഡിയോ ലാബ്, മിക്സ്‌ &മാസ്റ്ററിങ് സജി ചേതന (തൃശൂർ )എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.ചിത്രം ഒക്ടോബർ 13ന് തിയേറ്ററുകളിൽ എത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top