20 April Saturday

"പോലീസ് ബൂട്ടുകൾക്കിടയിൽ 'മധു' ; "ആദിവാസി"യുടെ മൂന്നാമത്തെ പോസ്റ്റർ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 27, 2022

കൊച്ചി: മധുവിന്റെ ജീവിതം പ്രമേയമാകുന്ന  ‘ആദിവാസി : ദി ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റർ, കവിയും ഹോളിവുഡ്  സംവിധായകനുമായ  ഡോ. സോഹൻ റോയി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. " സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും"  എന്ന വാചകത്തോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

ഏരിസിന്റെ  ബാനറിൽ ഡോ.  സോഹൻ റോയ് നിർമ്മിച്ച് ശരത് അപ്പാനി  പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ്. ആദ്യ പോസ്റ്റർ റിലീസ് ചെയ്തത് വാവസുരേഷ് ആണ്.

മധുവിന്റെ ഭാഷയിൽ  വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്. ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.

പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്,ഛായാഗ്രഹണം-പി മുരുകേശ് സംഗീതം-രതീഷ് വേഗ എഡിറ്റിംഗ്-ബി ലെനിൻ സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ' സംഭാഷണം-ഗാനരചന- ചന്ദ്രൻ മാരി ലൈൻ പ്രൊഡ്യൂസർ- വിയാൻ , പ്രൊജക്റ്റ്  ഡിസൈനർ- ബാദുഷ, ആർട്ട്‌-കൈലാഷ്, മേക്കപ്പ്-ശ്രീജിത്ത്‌ ഗുരുവായൂർ, കോസ്റ്റും-ബിസി ബേബി ജോൺ' പ്രൊഡക്ഷൻ- രാമൻ, സ്റ്റിൽസ്-രാമദാസ് മാത്തൂർ,ഡിസൈൻ- ഏന്റെണി കെ ജി,അഭിലാഷ് സുകുമാരൻ,പി ആർ ഒ-എ എസ്  ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top