24 April Wednesday

അന്താരാഷ്ട്ര പുരസ്കാരങ്ങളുമായി 'പുലിയാട്ടം' തിയ്യേറ്ററുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Feb 27, 2023

കൊച്ചി > സുധീർ കരമന പ്രധാന കഥാപാത്രമായി സന്തോഷ് കല്ലാറ്റ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുലിയാട്ടം നിരവധി അന്താരാഷ്ട്ര പുരസ്കാരനേട്ടങ്ങളുമായി മാർച്ച് 10ന് തിയ്യേറ്ററുകളിൽ എത്തും. സെവൻ മാസ്റ്റർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദറാണ് നിർമ്മിച്ചിരിക്കുന്നത്. ആനന്ദ് മേനോൻ, ബിജു എം, രാജേഷ് മാരത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. റഷീദ് അഹമ്മദ്  ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു.

പുലി ജോസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പുലികളിക്കാരൻ ജോസ് എന്ന കഥാപാത്രമായി സുധീർ കരമന വേഷമിടുന്നു.മീരാ നായർ, മിഥുൻ എം ദാസ്,സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്,വിക്ടർ ലൂയി മേരി,ചന്ദ്രൻ പട്ടാമ്പി, ജഗത് ജിത്ത്, സെൽവരാജ്, ആൽവിൻ ,മാസ്റ്റർ ഫഹദ് റഷീദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പുലിയാട്ടത്തിന് ബഹുമതികൾ ലഭിച്ചിട്ടുണ്ട്. മിലാൻ ഗോൽഡ് അവാർഡ്സ്- ഒഫീഷ്യൽ സെലക്ഷൻ. ന്യൂയോർക്ക് മൂവി അവാർഡ്സ്- ഹോണറബിൾ മെൻഷൻ. ഉക്രൈനിയൻ ഡ്രീം ഫെസ്റ്റിവൽ- ഒഫീഷ്യൽ സെലക്ഷൻ. അനട്ടോളിയൻ ഫിലിം അവാർഡ്സ്- അവാർഡ് വിന്നർ. ഫോക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ- ബെസ്റ്റ് ഫീച്ചർ ഫിലിം. ഫെസ്റ്റിവൽ   നാപ്പോളിയൻ ഓൺ ക്യാമ്പ്സ് എൽസിസ് ഇൻ പാരീസ്- ഒഫീഷ്യൽ  സെലക്ഷൻ. 10th നോയിഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ- ബെസ്റ്റ് ഡയറക്ടർ, ഒഫീഷ്യൽ സെലക്ഷൻ എന്നീ പുരസ്കാരങ്ങളാണ് നേടിയിരിക്കുന്നത്.

എഡിറ്റിംഗ്- സച്ചിൻ സത്യ, മ്യൂസിക്ക് & ബിജിഎം-വിനീഷ് മണി, പ്രൊഡക്ഷൻ കൺട്രോളർ-മുജീബ് ഒറ്റപ്പാലം, സൗണ്ട് ഡിസൈനർ-ഗണേഷ് മാരാർ, ഗാന രചയിതാവ്-റഫീഖ് അഹമ്മദ്, ആലാപനം-മഞ്ജരി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്. അസോസിയേറ്റ് ഡയറക്ടർ-ഷെറീന സാജു, കലാസംവിധാനം- വിഷ്ണു നെല്ലായ മേക്കപ്പ്-മണി മരത്താക്കര, കോസ്റ്റുംസ് - സുകേഷ് താനൂർ. സ്റ്റിൽസ്-പവിൻ തൃപ്രയാർ, ഡി ഐ- ലീല മീഡിയ. വി എഫ് എക്സ് & ടൈറ്റിൽ വാസുദേവൻ കൊരട്ടിക്കര, ഡിസൈൻസ് സവിഷ് ആളൂർ. പി ആർ ഒ എം കെ ഷെജിൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top