27 April Saturday

ഗ്രീൻ ടാക്കീസ് ഫിലിം ഇന്റർനാഷണലിൻ്റെ പ്രണയസരോവരതീരം ടൈറ്റിൽ ലോഞ്ച് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022


കൊച്ചി : നാലു ഭാഷകളിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ സിനിമയായ "പ്രണയസരോവര തീരം'' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു കൊണ്ട് ഗ്രീൻ ടാക്കീസ് ഫിലിം ഇന്റർനാഷണൽ മലയാളത്തിൽ ചുവടുപ്പിക്കുന്നു.സനി രാമദാസൻ   രചനയും സംവിധാനവും നിർവ്വഹിച്ച് ഗ്രീൻ ടാക്കീസ് ഫിലിം ഇന്റർനാഷണലിൻ്റെ ബാനറിൽ രാജി ആർ നിർമ്മിക്കുന്ന പ്രണയസരോവര തീരത്തിൽ ഗോവിന്ദ് പത്മസൂര്യ നായകനാകുന്നു. മലയാളം, തമിഴ്, തെലുങ്ക്,കന്നഡ ഭാഷകളിലെ പ്രശസ്ത നടന്മാരും  അഭിനയിക്കുന്നു. പുതുമുഖം മറിയ നായികയാകുന്ന ചിത്രത്തിൽ ബിനീഷ് ബാസ്റ്റിൻ വ്യത്യസ്ത കഥാപാത്രമാകുന്നു.

ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ ഗോവിന്ദ് പത്മസൂര്യ, നിർമ്മാതാവ് ബാദുഷ, സുധീർ കരമന, ബിനീഷ് ബാസ്റ്റിൻ, അൻസീൽ റഹ്മാൻ, ശ്രീജിത്ത് വർമ്മ, അഞ്ജന അപ്പുക്കുട്ടൻ, സ്മിനു സിജോ, ചിത്രത്തിന്റെ നിർമാതാവ് രാജി ആർ, സംവിധായകൻ സനി രാമദാസൻ, ഫഹദ് മൈമൂൺ, നിർമ്മാതാവ്  ജയശ്രീ തുടങ്ങിയവർ പൂജ ചടങ്ങിൽ പങ്കെടുത്തു . സെപ്റ്റംബർ ആദ്യം  ആരംഭിക്കുന്ന ചിത്രം ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരണം പൂർത്തിയാക്കും. പ്രൊജക്ട് ഡിസൈനർ ജിജോ ചീമേനി, ധനുഷ് പി ബാബു. ഡിയോപി രാഹുൽ സി വിമല.  മാർക്കറ്റിംഗ്& പബ്ലിസിറ്റി ക്യൂ മീഡിയ ഫഹദ്.

ഗ്രീൻ ടാക്കീസ് ഫിലിം ഇന്റർനാഷണലിന്റെ ആദ്യ ചിത്രമായ പഴയനിയമം സനി രാമദാസനാണ് രചനയും  സംവിധാനം ചെയ്യുന്നത് ചിത്രീകരണം പൂർത്തിയായി.  അഞ്ജന അപ്പുക്കുട്ടൻ, അൻസിൽ റഹ്മാൻ  എന്നിവർ പ്രധാന കഥാപാത്രം അവതരിപ്പിച്ച  ചിത്രത്തിൽ  സുധീർ പ്രഭാകരൻ മികച്ച വേഷം ചെയ്യുന്നു. ക്യാമറ രാഹുൽ സി വിമല. 


 

അടുത്ത ചിത്രം  വ്രാക്ക് ശ്രീജിത്ത് കെ ചന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്നു. റോബിൻ റോയ്  രചന നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജി ആർ,സനി രാമദാസൻ എന്നിവർ ചേർന്നാണ്. ജിജോ ചീമേനി മുഖ്യകഥാപാത്രമായി എത്തുന്നു ചിത്രവും  പൂർത്തിയായി. പി ആർ ഒ: എം കെ ഷെജിൻ ആലപ്പുഴ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top