25 April Thursday

ബിജു മേനോൻ സുരാജ് വെഞ്ഞാറമൂട് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023



കൊച്ചി : " ഒരു മെക്സിക്കൻ അപാരത" എന്ന  വമ്പൻ ഹിറ്റ്‌ ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസ് നിർമ്മിക്കുന്ന ചിത്രത്തിൽ
ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്നു. മറഡോണ എന്ന ടോവിനോ ചിത്രത്തിനു ശേഷം   വിഷ്ണുനാരായൺ സംവിധാനം ചെയ്യുന്ന  ചിത്രത്തിന്റെ   പൂജയും സ്വിച്ചോണും എറണാകുളം കാക്കനാട് ഉള്ള ലീഷർ വില്ലയിൽ നടന്നു. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ രണ്ടാമത്തെ ചിത്രത്തിന് പേരിട്ടട്ടില്ല. ലിജോ മോൾ ജോസ്, ശ്രുതി രാമചന്ദ്രൻ, സുധി  കോപ്പ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.  അനൂപ് കണ്ണൻ,രേണു എ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

നിർമാതാവ് രേണു എ, നടൻ ബിജുമേനോൻ സുരാജ് വെഞ്ഞാറമൂട്, ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ചിത്രത്തിന്റെ  സംവിധായകൻ വിഷ്ണു നാരായൺ, തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥ്, സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ, നിർമ്മാതാക്കളുടെ അമ്മമാർ എന്നിവർ ചേർന്ന്  ചടങ്ങിൽ ഭദ്രദീപം തെളിച്ചു.സുരാജ് വെഞ്ഞാറമൂടും ബിജുമേനോനും ചേർന്ന് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. സ്വിച്ച് ഓൺ  കർമ്മം നിർവഹിച്ചത് ദിലീഷ് പോത്തനാണ്.

രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം. ഛായാഗ്രഹണം മനേഷ് മാധവൻ. എഡിറ്റർ സൈജു ശ്രീധരൻ,ടോബി ജോൺ. ആർട്ട് ഡയറക്ടർ ഇന്ദുലാൽ. പ്രൊഡക്ഷൻ കൺട്രോളർ ഷെബീർ മലവട്ടത്ത്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. കോസ്റ്റ്യൂം സുനിൽ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ശ്രീജിത്ത് നായർ,സുനിത് സോമശേഖരൻ  സ്റ്റിൽസ് രാഹുൽ എം സത്യൻ, ആക്ഷൻ പിസി സ്റ്റണ്ട്സ്, ഡിസൈൻ ഓൾഡ് മങ്ക്സ്.  പി ആർ ഓ മഞ്ജു ഗോപിനാഥ്. 50 ദിവസം നീളുന്ന ഷൂട്ടിംഗ്  എറണാകുളത്തും തൃശ്ശൂരിലുമായാണ് നടക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top