25 April Thursday

" ലീച്ച് " പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കൊച്ചി : അനൂപ് രത്ന,മേഘ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ദീഖ് മെയ്കോൺ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന" ലീച്ച് " എന്ന ചിത്രം പൂർത്തിയായി. ബുക്ക് ഓഫ് സിനിമയുടെ  ബാനറിൽ അവതരിപ്പിക്കുന്ന  ഈ ചിത്രത്തിൽ നിസാം കാലിക്കട്ട്,സാൻ ഡി,കണ്ണൻ വിശ്വനാഥൻ,  സുഹൈൽ സുൽത്താൻ, ബക്കർ,ഗായത്രി തുടങ്ങിയവരും അഭിനയിക്കുന്നു.

അരുൺ ശശി ഛായാഗ്രഹണം നിർവഹിക്കുന്നു.റഫീക്ക് അഹമ്മദ്,വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു. എഡിറ്റിംഗ്-സംജിത് മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ-ഡേവിസൺ സി ജെ,ആർട്ട്-രാജീവ് കോവിലകം,മേക്കപ്പ്- പ്രദീപ് വിതുര, കോസ്റ്റ്യൂംസ്-അശോകൻ ആലപ്പുഴ,സ്റ്റിൽസ്-അനിൽ വന്ദന,പരസ്യകല- സ്കോട്ട് ഡിസൈൻ, ആക്ഷൻ-ഡെയിഞ്ചർ മണി,കൊറിയോഗ്രാഫി- ഷെറീഫ്,ഷിബു മാസ്റ്റർ, കാസ്റ്റിംഗ് കോർഡിനേറ്റർ  സുഹൈൽ ചോയി,പി ആർ ഒ-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top