28 March Thursday

കെ.ടി.കുഞ്ഞുമോൻ്റെ ' ജെൻ്റിൽമാൻ 2 ' സംഗീത സംവിധായകൻ കീരവാണി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022



ചെന്നൈ : തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത  നിർമ്മാതാവ് 'ജെൻ്റിൽമാൻ ' കെ.ടി.കുഞ്ഞുമോൻ ജെൻ്റിൽമാൻ -2  ചിത്രുവുമായി തിരിച്ചു വരവിന് ഒരുങ്ങുന്നു.
പുതിയ സിനിമയായ ജെൻ്റിൽമാൻ 2 വിൻ്റെ ലെജൻഡ് സംഗീത സംവിധായകൻ ആരായിരിക്കും എന്ന് ചോദിച്ചു കൊണ്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ അറിയിപ്പ് ഉണ്ടായിരുന്നു. കൃത്യമായ ഉത്തരം ആദ്യം പ്രവചിക്കുന്ന മൂന്നു പേർക്ക് സ്വർണ നാണയം സമ്മാനമായ് പ്രഖ്യാപിച്ചിരുന്നു.  പ്രവചനങ്ങളെ അട്ടിമറിച്ചു കൊണ്ട് , ഇന്ത്യൻ സിനിമയുടെ വർത്തമാന കാല സംഗീത ഇതിഹാസം  മഹധീര, ബാഹുബലി തുടങ്ങിയ സിനിമകൾക്ക്  സംഗീതം നൽകിയ എം. എം. കീരവാണിയുടെ പേര് ഞായറാഴ്ച  പ്രഖ്യാപിച്ചു.

' സൂര്യൻ ', ' ജെൻ്റിൽമാൻ ', ' കാതലൻ ', ' കാതൽദേശം ', ' രക്ഷകൻ ' തുടങ്ങിയ ബ്രമാണ്ഡ സിനിമകൾ നിർമ്മിച്ച് പവിത്രൻ,ഷങ്കർ, സെന്തമിഴൻ  എന്നീ സംവിധായകരെയും നഗ്മ, സിസ്മിതാസെൻ, തബു  ഉൾപ്പെടെയുള്ള  നായികമാരെയും ഒട്ടനവധി കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും  ഇന്ത്യൻ സിനിമക്ക് സമ്മാനിച്ച കെ ടി കുഞ്ഞുമോൻ തെന്നിന്ത്യൻ സിനിമയിലെ  ശ്രദ്ധേയനായ നിർമ്മാതാവാണ്. ജെൻ്റിൽമാൻ 2 ലെ  നായകൻ,നായിക, സംവിധായകൻ  തുടങ്ങി സാങ്കേതിക വിദഗ്ധർ ആരൊക്കെയായിരിക്കുമെന്ന്  പ്രഖ്യാപനങ്ങൾക്കായി തമിഴ് ചലച്ചിത്ര ലോകവും ആരാധാകരും  കാത്തിരിക്കുകയാണ്. പി ആർ ഒ - സി.കെ.അജയ് കുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top