16 July Wednesday

"കാസർഗോൾഡ് " വീഡിയോ ഗാനം റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

കൊച്ചി : ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന  "കാസർഗോൾഡ് " എന്ന ചിത്രത്തിൽ, വൈശാഖ് സുഗുണൻ്റെ വരികൾക്ക് നിരഞ്ജ് സുരേഷ് സംഗീതം പകർന്ന് നിരഞ്ജ് സുരേഷ്, തങ്കച്ചന്‍ അഭി എന്നിവർ ആലപിച്ച "താനാരോ...."എന്നാരംഭിക്കുന്ന ഗാനം റിലീസ് ചെയ്തു.

സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവർ താരങ്ങൾ അഭിനയിക്കുന്നു.

സരിഗമ അവതരിപ്പിക്കുകയും എൽഎൽപിയുമായി സഹകരിച്ച് മുഖരി എന്റർടൈയ്മെന്റിന്റെ ബാനറിൽ " വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് "കാസർഗോൾഡ്".കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ.
ജെബിൽ ജേക്കബ് ഛായാഗ്രഹണവും സജിമോൻ പ്രഭാകർ തിരക്കഥ സംഭാഷണവുമെഴുതുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ, പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ : എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top