24 April Wednesday

ജെൻ്റിൽമാൻ 2 ൽ പ്രിയാലാലും

വെബ് ഡെസ്‌ക്‌Updated: Friday Apr 22, 2022



ചെന്നൈ :തൊണ്ണൂറുകളിൽ തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ താര രഹിത ബ്രഹ്മാണ്ഡ സിനിമയായിരുന്നു ' ജെൻ്റിൽമാൻ '. പിൽക്കാലത്ത് ബ്രഹ്മാണ്ഡ ചിത്രങ്ങൾ മാത്രം നിർമ്മിച്ച് മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളിയായ കെ.റ്റി.കുഞ്ഞുമോനായിരുന്നൂ ഈ സിനിമയുടെ നിർമ്മാതാവ്. ഒപ്പം 'ജെൻ്റിൽമാനി'ലൂടെ കുഞ്ഞുമോൻ ഇന്ത്യൻ സിനിമക്ക് സമ്മാനിച്ചത് ഷങ്കർ എന്ന സംവിധായകനേയും . ഒരു ഇടവേളക്ക് ശേഷം ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി ' ജെൻ്റിൽമാൻ 2 '  നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്  '  കെ.റ്റി.കുഞ്ഞുമോൻ. ഇതിൻ്റെ മുന്നോടിയായി സംഗീത സംവിധായകനായി  കീരാവാണി , നായികമാരിൽ ഒരാൾ നയൻതാരാ ചക്രവർത്തി എന്നിവരുടെ പേരുകൾ നേരത്തെ പ്രഖ്യാപിച്ചു  ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു നായികയായി പ്രവാസി മലയാളി നടിയും നർത്തകിയും സ്പോർട്സ് അവതാരകയുമായ ബഹുമുഖ പ്രതിഭയായ പ്രിയാലാലിൻ്റെ പേര് കൂടി പ്രഖ്യാപിച്ചിരിക്കയാണ് .

'ജനകൻ' എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രിയാലാൽ പിന്നീട് ഓരോ തമിഴ്,തെലുങ്ക് സിനിമകളിൽ നായികയുമായി കഴിവു തെളിയിച്ചിരുന്നൂ. ജെൻ്റിൽമാൻ 2-വിൻ്റെ ഷൂട്ടിംഗ് അടുത്ത് തന്നെ അറിയിക്കുമെന്നും, സംവിധായകൻ, ഇതര അഭിനേതാക്കൾ എന്നിവരെ കുറിച്ചുള്ള സർപ്രൈസ് അറിയിപ്പുകളും നിർമ്മാതാവിൽ നിന്നും ഉടൻ തന്നെ ഉണ്ടാവുമെന്നുമാണ് അറിയുന്നത്.പി ആർ ഒ സി.കെ.അജയ് കുമാർ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top