24 April Wednesday

"ഒരു പക്കാ നാടൻ പ്രേമം " ജൂലായ് 24 ന്

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022



കൊച്ചി :നഷ്ടപ്രണയത്തിന്റെ നൊമ്പരവും കൂടിച്ചേരലിന്റെയും ആനന്ദത്തിൻ്റെയും മുഹൂർത്തങ്ങളൊരുക്കി പ്രണയത്തിൻ്റെ വസന്തകാലം ഒരുക്കുന്ന "ഒരു പക്കാ നാടൻ പ്രേമം" ജൂലായ്  24 - ന് തീയേറ്ററുകളിലെത്തുന്നു.    എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച ഒരു പക്കാ നാടൻ പ്രേമത്തിൽ ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർ അഭിനയിക്കുന്നു.             


 

ഛായാഗ്രഹണം - ഉണ്ണി കാരാത്ത്, രചന - രാജു സി ചേന്നാട്, എഡിറ്റിംഗ് - ജയചന്ദ്രകൃഷ്ണ, ഗാനരചന - കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,വിനു കൃഷ്ണൻ , സംഗീതം - മോഹൻ സിത്താര, ആലാപനം - കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസൻ , വിധുപ്രതാപ് , അഫ്സൽ, ജ്യോത്സന , അൻവർ സാദത്ത്, ശിഖ പ്രഭാകർ , പശ്ചാത്തല സംഗീതം - എസ് പി വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഹസ്മീർ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - വിൻസന്റ് പനങ്കൂടാൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഡാനി പീറ്റർ , കല-സജി കോടനാട്, ചമയം - മനീഷ് ബാബു, കോസ്‌റ്റ്യും - രാംദാസ് താനൂർ, അസ്സോസിയേറ്റ് ഡയറക്ടർ - ശിവക്ക് നടവരമ്പ് , ഡിസൈൻസ് - ഡോ.സുജേഷ് മിത്ര, സ്റ്റിൽസ് - പവിൻ തൃപ്രയാർ, പി ആർ ഒ - അജയ് തുണ്ടത്തിൽ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top