27 April Saturday

സൂര്യയും ജ്യോതികയും നിർമ്മിക്കുന്ന കാർത്തിയുടെ ' വിരുമൻ ' ആഗസ്റ്റ് 31- ന്

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


ചെന്നൈ :കാർത്തിയെ നായകനാക്കി 2 D എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിക്കുന്ന ' വിരുമൻ '  സിനിമ ആഗസ്റ്റ് 31 ന് റീലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

മുത്തയ്യ രചനയും സംവിധാനവും നിർവഹിക്കുന്ന 'വിരുമനി 'ൽ  സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി,  അതിഥി ഷങ്കറാണ് പുതുമുഖ നായിക. 'പരുത്തി വീരൻ ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ   മറ്റൊരു  വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ' കൊമ്പൻ ' . ഈ വൻ വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ' വിരുമൻ'.  

രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ' വിരുമൻ ' ഗ്രാമീണ പശ്ചത്തലത്തിലുള്ള  ആക്ഷൻ എൻ്റർടൈനറായിരിക്കും.  എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും  നിർവഹിക്കുന്നു. രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്. വാർത്താ വിതരണം : സി.കെ. അജയ് കുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top