27 April Saturday

അന്നാ ബെല്ലെ സേതുപതിയിൽ തപ്സിക്ക് ശബ്ദം നൽകി പ്രിയ ലാൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021


 
ചെന്നൈ : വിജയ് സേതുപതിയും തപ്സി പന്നുവും അഭിനയിച്ച് ഒ ടി ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത അന്നാ ബെല്ലെ സേതുപതിയിൽ  തപ്സി അവതരിപ്പിച്ച വിദേശി കഥാപാത്രം ഏറെ ആരാധക പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ആ കഥാപാത്രത്തിന് മികവാർന്ന രീതിയിൽ മധുര ശബ്ദം നൽകിയത്  പ്രവാസി മലയാളിയും തെന്നിന്ത്യൻ സിനിമയിലെ നായിക നടിയും നർത്തകിയുമായ പ്രിയാ ലാലായിരുന്നു. ചിത്രത്തിൻ്റെ സംവിധായകനും സംഘവും തപ്സിയുടെ കഥാപാത്രത്തിന് അനുയോജ്യമായ ശബ്ദം ലഭിക്കുന്നതിനായി പല നടിമാരുടെയും ഡബ്ബിങ് ആർട്ടിസ്റ്റുകളുടേയും ശബ്ദം പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും തൃപ്തി നൽകിയില്ല. ഒടുവിലാണ് മലയാളിയായ നടി പ്രിയാ ലാലിനെ കുറിച്ചും അവരുടെ ഇംഗ്ളീഷ് സംഭാഷണ മികവിനെ കുറിച്ചും കേട്ടറിഞ്ഞത്. എന്നാൽ തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ചു കൊണ്ടിരിക്കുന്ന പ്രിയ ശബ്ദം നൽകാൻ സമ്മതിക്കുമോ എന്ന ശങ്കയോടെയായിരുന്നു സംവിധായകനും നിർമ്മാതാവും പ്രിയാ ലാലിനെ സമീപിച്ചത് . ഇരുവരുടെയും അഭ്യർത്ഥനയെ മാനിച്ച്  പ്രിയ ശബ്ദം  നൽകാൻ സമ്മതിച്ചു.  വളരെ പെർഫെക്റ്റ് ആയി  ബ്രിട്ടീഷ് ശൈലിയിലുള്ള പ്രസൻ്റേഷൻ ആയിരുന്നു പ്രിയാ ലാലിൻ്റേത് എന്ന് സംവിധായകൻ ദീപക് സുന്ദർരാജൻ പറയുന്നു.

ദുബായിലെ റാസൽ ഖൈമയിൽ ജനിച്ച് യൂ കെ യിലെ ലിവർപൂളിൽ പഠിച്ചു വളർന്ന പ്രവാസി മലയാളിയായ പ്രിയാലാലിന്‌ നൃത്തവും അഭിനയവും പാഷനാണ്.   ജനകൻ ' എന്ന സിനിമയിലൂടെയായിരുന്നു ആദ്യ ചുവടു വെയ്പ്പ് . അതിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷമായിരുന്നു. തമിഴിസംവിധായകൻ സുശീന്ദ്രന്റെ ' ജീനിയസ് ' , തെലുങ്കിൽ രാംഗോപാൽ വർമ്മയുടെ സഹസംവിധായകനായിരുന്ന മോഹൻ സംവിധാനം ചെയ്‌ത ' ഗുവ ഗോരിങ്ക '(Love Birds) എന്നിവയാണ് പ്രിയാ ലാലിൻ്റെ റിലീസായ ചിത്രങ്ങൾ.

മലയാളം ,തമിഴ് ,തെലുങ്ക് എന്നീ ഭാഷകളിൽ നായികയായി അഭിനയിക്കുന്ന പ്രിയ മലയാളത്തിൽ ശരത്ചന്ദ്രൻ വയനാട് സംവിധാനം ചെയ്യുന്ന 'മയിൽ' എന്നസിനിമയിൽ അഭിനയിച്ചു വരുന്നു . അടുത്ത് തന്നെ പ്രിയാ ലാൽ നായികയാവുന്ന പുതിയ തമിഴ് - തെലുങ്ക് സിനിമകളുടെ ഷൂട്ടിങ് തുടങ്ങും.  " എണ്ണത്തിൽ കുറച്ചു സിനിമകൾ ചെയ്‌താലും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന അഭിനയ സാധ്യതയുള്ള നല്ല നായികാ കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത് . പഠിത്തവും ഉപരിപഠനവുമൊക്കെ കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കൊച്ചയിൽ താമസമാക്കിയിരിക്കയാണിപ്പോൾ പ്രിയാലാൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top