28 March Thursday

ജയിക്കാൻ വേണ്ടി " തോൽവി F.C."

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

കൊച്ചി : ഷറഫുദ്ദീൻ,ജോണി ആന്റണി,ജോർജ്ജ് കോര,ആശ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ്ജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന" തോൽവി F.C." എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും,ചിങ്ങം രണ്ടിന്, എറണാകുളം ഭാരത മാതാ കോളേജിൽ വെച്ച് നടന്നു.

നേഷൻ വൈഡ് പിക്ച്ചേഴ്സിന്റെ ബാനറിൽ എബ്രഹാം ജോസഫ് നിർമ്മിക്കുന്ന ഫാമിലി ഡ്രാമ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം പ്രകാശ് എം എസ് നിർവ്വഹിക്കുന്നു.വിശാഖ് നായർ, അൽത്താഫ് സലീം,ജിനു ബെൻ, രഞ്ജിത്ത് ശേഖർ,ബാലതാരങ്ങളായ എവിൻ,കെവിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

കോ പ്രൊഡ്യൂസേഴ്സ്- ഡിജോ കുര്യൻ,പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന,ബിനോയ്‌ മന്നത്താനിൽ, ലൈൻ പ്രൊഡ്യൂസർ-പ്രണവ് പി പിള്ള, പ്രൊഡക്ഷൻ കൺട്രോളർ-ജെ പി മണക്കാട്,കല-ആഷിഖ് എസ്, ശ്രീകാന്ത് കിഷോർ, മേക്കപ്പ്-രഞ്ജു കോലഞ്ചേരി, കോസ്റ്റ്യൂം-ഗായത്രി കിഷോർ,സ്റ്റിൽസ്-അമൽ സി, ഫസ്റ്റ് ലുക്ക് പോസ്റ്റർ-ശ്യാം സി ഷാജി, എഡിറ്റർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ-ലാൽ കൃഷ്ണ,

ഗാനരചന-വിഷ്ണു വർമ്മ,കാർത്തിക് കൃഷ്ണൻ,ലിജിൻ തോമസ്സ്,സൗണ്ട് ഡിസൈനർ-ധനുഷ് നായനാർ, നൃത്തം- അനഘ, ഋഷി, അസിസ്റ്റന്റ് ഡയറക്ടർ- ഹരികൃഷ്ണൻ കെ ആർ,ആകാശ് ഏ ആർ, ചേതൻ സിദ്ധു ജയൻ, ജോർജ്ജ് ഡെന്നി പെരെപ്പാടൻ,അഖിൽ എസ് കൊട്ടറ, പ്രൊമോഷണൽ കണ്ടന്റ്-നന്ദു മനോജ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷാജി കൊല്ലം,പി ആർ ഒ- എഎസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top