27 April Saturday

"മെയ്ഡ് ഇൻ കാരവാൻ "വിഷുവിന്

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023


കൊച്ചി : ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മെയ്ഡ് ഇൻ കാരവാൻ "  ഏപ്രിൽ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഇന്ദ്രൻസ്,പ്രജിൽ ,മിഥുൻ രമേശ്, ആൻസൺ പോൾ തുടങ്ങിയവർക്കൊപ്പം വിദേശ താരങ്ങളായഹാഷീം കഡൗറ,അനിക ബോയിൽ,എല്ല സെന്റ്സ്,നസ്ഹ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

സിനിമ കഫേ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്,എ വൺ പ്രൊഡക്ഷൻസ് എന്നി ബാനറിൽ ബാദുഷ എൻ എം, മഞ്ജു ബാദുഷ എന്നിവർ ചേർന്ന് " മെയ്ഡ് ഇൻ കാരവാൻ" നിർമ്മിക്കുന്നു.കോ പ്രൊഡ്യൂസർ-ഡെൽമി മാത്യു.ഷിജു എം ഭാസ്ക്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് വിനു തോമസ് സംഗീതം പകരുന്നു.

പശ്ചാത്തല സംഗീതം-ഷെഫീഖ് റഹ്മാൻ,എഡിറ്റർ-വിഷ്ണു വേണുഗോപാൽ.പ്രൊജക്ട് ഡിസൈനർ പ്രിജിൻ ജെ പി,പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്,കല- രാഹുൽ രഘുനാഥ്,മേക്കപ്പ്-നയന രാജ്,സലാം അരൂക്കുറ്റി,വസ്ത്രാലങ്കാരം-സംഗീത ആർ പണിക്കർ,സ്റ്റിൽസ്-ശ്യാം മാത്യു,പരസ്യക്കല-പ്രജിൻ ഡിസൈൻസ്, വിശ്വമയൻ വി, അസോസിയേറ്റ് ഡയറക്ടർ-സുഗീഷ് എസ് ജി,ഡിഐ-മോക്ഷ പോസ്റ്റ്, സ്റ്റുഡിയോ-സപ്ത റിക്കോർഡ്സ്,ഓഡിയോഗ്രാഫി-ജിയോ പയസ്, ക്രിയേറ്റീവ് സപ്പോർട്ട് -പങ്കജ് മോഹൻ, ലൊക്കേഷൻ മാനേജർ-നിബിൻ മാത്യു ജോർജ്ജ്, പ്രൊഡക്ഷൻ മാനേജർ-അസ്ലാം പുല്ലേപ്പടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അമൻ അമ്പാട്ട്, ഓൺലൈൻ മീഡിയ-രാജേഷ് കുമാർ  സി.കെ,പ്രമോഷൻസ്-ലാല റിലേഷൻസ്,പി ആർ ഒ-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top