18 December Thursday

ധ്യാൻ ശ്രീനിവാസൻ ആകാശ് നാരായൺ ചിത്രം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023

കൊച്ചി : ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആകാശ് നാരായൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മം, ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ച്  നിർവ്വഹിച്ചു യാൻ സ്റ്റുഡിയോസിന്റെ ബാനറിൽ സലീഷ് കൃഷ്ണ നിർമ്മിക്കുന്ന  ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സിജു സണ്ണി, ശരത് സഭ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിതിൻ അനിരുദ്ധൻ തിരക്കഥ സംഭാഷണമെഴുതുന്നു.

ജനീഷ് ജയനന്ദൻ ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റിംങ്-കിരൺ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജിത് പ്രഭാകർ സി, പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ, പ്രൊജക്ട് ഡിസൈനർ-വിപിൻ കൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ-ബിനോയ് നംബാല,പരസ്യക്കല-യെല്ലോ ടൂത്ത്സ്, പി ആർ ഒ : എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top