23 April Tuesday

ലോക് ഡൗണിന് ശേഷം തമിഴ് സിനിമ സജീവമാകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

ചെന്നൈ :  കൊറോണ മഹാമാരിയെ തുടർന്ന് ലോക് ഡൗണിലായ തമിഴ് ചലച്ചിത്ര രംഗവും കോടമ്പാക്കവും സജീവമായി. കഴിഞ്ഞ ആഴ്ച താര നിർമ്മാതാവ്  കെ ടി കുഞ്ഞുമോന്റെ ബ്രമ്മാണ്ഡ ചിത്രമായ " ജന്റിൽമാൻ2" വിന്റെ പ്രഖ്യാപനത്തോടെയാണ്‌  കോടമ്പാക്കം ഉണർന്നത്. തിങ്കളാഴ്ച കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സംവിധായകൻ സുന്ദർ.സി യും കുശ്‌ബുവും അവ്‌നി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു .കോവിഡ് 19 ലോക് ഡൗണിന്റെ ആറു മാസം നീണ്ട നിശ്ചലതയ്ക്ക്  ശേഷം സിനിമാ ചിത്രീകരണം ആരംഭിക്കുന്ന ആദ്യത്തെ  സിനിമയാണിത്. പ്രസന്ന, ഷാം, അശ്വിൻ എന്നിവരാണ് ബദ്രി സംവിധാനം ചെയ്യുന്ന ഇൗ ചിത്രത്തിലെ അഭിനേതാക്കൾ.


 

റഹ്മാൻ നായകനായി അഭിനയിച്ച "കസഡറ കർക്ക " യുടെ അവസാന ഘട്ട സങ്കേതിക പ്രവർത്തനങ്ങൾക്കും ഇന്ന് ചെന്നൈയിൽ തുടക്കം കുറിച്ചു.  വിദ്യാഭ്യാസ രംഗത്തെ അഴിമതി, ഭരണ സംവിധനത്തിന്റെ തകർച്ച എന്നിവയെ പ്രതിപാദിക്കുന്ന ഇൗ സിനിമയുടെ സംവിധായകൻ സബ്ബു റാമാണ്. ഇൗ ആഴ്ചയോടെ കൂടുതൽ സിനിമകളുടെ ചിത്രീകരണങ്ങൾ ആരംഭിക്കുമെന്നും കോടമ്പാക്കം കൂടുതൽ സജീവമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന്റെ  കോവിഡ്  പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ഇവിടെ സിനിമയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top