19 April Friday

"പ്രകാശൻ പറക്കട്ടെ "തിയ്യേറ്ററിലെത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022


കൊച്ചി : ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന " പ്രകാശൻ പറക്കട്ടെ " ഇന്ന് ഫന്റാസ്റ്റിക് ഫിലിംസ് റിലീസ് " "തിയ്യേറ്ററിലെത്തി. പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി,ഗോവിന്ദ് വി പെെ,നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍  മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഫന്റാസ്റ്റിക് ഫിലിംസ്,ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറിൽ ടിനു തോമസ്,വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന  ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍  നിർവ്വഹിക്കുന്നു. ചിത്രത്തിൻ്റെ ട്രൈലറും പാട്ടുകളും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.

മനു മഞ്ജിത്,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതവും ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റർ-രതിൻ രാധാകൃഷ്ണൻ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കെ ഡബ്ൾയൂ ടാക്കീസ്,  കല- ഷാജി മുകുന്ദ്, ചമയം-വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റിൽസ്-ഷിജിൻ   പി രാജ്,പരസ്യകല-മനു ഡാവിഞ്ചി, സൗണ്ട്-ഷെഫിൻ മായൻ, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ ഡി ജോസ്,അസോസിയേറ്റ് ഡയറക്ടര്‍-രവീഷ് നാഥ്,അസിസ്റ്റന്റ് ഡയറക്ടര്‍-ഷറഫുദ്ദീന്‍,വിഷ്ണു വിസിഗ,ജോയല്‍ ജോസഫ്,അഖില്‍,അശ്വിന്‍,സൗണ്ട്-സിങ്ക് സിനിമ,ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ പി എസ്,ഷിബു ഡണ്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്,സഫി ആയൂർ. പി ആർ ഒ-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top