16 September Tuesday

ഇന്ദ്രൻസ് ചിത്രം 'കായ്പോള'യുടെ ചിത്രീകരണം പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

 
കൊച്ചി : ഇന്ദ്രൻസ് നായകനായി കെ ജി ഷൈജു സംവിധാനം ചെയ്യുന്ന 'കായ്പോള'യുടെ ചിത്രീകരണം പൂർത്തിയായി.വി എം ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ ആണ്  നിർമാണം. യൂട്യൂബ് ചാനൽ സെലിബ്രിറ്റികളുടെ പശ്ചാത്തലത്തിൽ  ട്രാവൽ മൂവിയായി ഒരുക്കിയിരിക്കുന്ന  ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് .

പാചക വിദഗ്ധനായ അപ്പൂപ്പന്റെയും യൂട്യൂബ് ഫുഡ് വ്ലോഗെർ ആയ കൊച്ചുമകന്റെയും ബന്ധത്തിന്റെ കഥ പറയുന്ന സിനിമയിൽ സജൽ, അഞ്ചുകൃഷ്ണ അശോക്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ജെയിംസ് ഏലിയ, വിനു കുമാർ, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീൻ, അനു നാഥ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസ്സങ്ങളോളം നടത്തിയ സ്ക്രീനിംഗിൽ നിന്നുമാണ്  ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയത്. കോലഞ്ചേരിയായിരുന്നു പ്രധാന ലൊക്കേഷൻ. തൃശ്ശൂർ സ്ലാങ്ങിൽ സംസാരിക്കുന്ന  പാചകക്കാരൻ അച്ചായന്റെ വേഷത്തിൽ ഇന്ദ്രൻസ്എത്തുന്നു. ഷോബിൻ കണ്ണംകാട്ട്, വിനായക്  ശശികുമാർ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ്  സംഗീതം ഒരുക്കിയിരിക്കുന്നു. 

ഛായാഗ്രഹണം: ഷിജു എം ഭാസ്കർ, എഡിറ്റർ: അനിൽ ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആർട്ട് ഡയറക്ടർ: സുനിൽ കുമാരൻ, കോസ്റ്റ്യൂം:  ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ,‌ അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, സ്റ്റിൽസ്: അനു പള്ളിച്ചൽ, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, പി ആർ ഒ: പി ശിവപ്രസാദ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top