26 April Friday

അപ്പുക്കുട്ടനും ദമയന്തിയും വീണ്ടും കണ്ടുമുട്ടി; "ചാൾസ് എന്റർപ്രൈസസ്" ആദ്യ ഗാനവും പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023



കൊച്ചി : ഒട്ടെറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ജഗതി ശ്രീകുമാറും ഉർവ്വശിയും. അപകടത്തിൽപ്പെട്ട് അഭിനയ ജീവിതത്തിൽ ഇടവേളയെടുക്കേണ്ടി വന്ന ജഗതീ ശ്രീകുമാർ ഉർവ്വശിക്കൊപ്പം വളരെ നാളുകൾക്ക് ശേഷം ഒരു വേദി പങ്കിട്ടിരിക്കുകയാണിപ്പോൾ.ഉർവ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ചാൾസ് എന്റർപ്രൈസസ്" എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയായ തിരുവനന്തപുരത്തെ ലുലുമാളായിരുന്നു താരങ്ങളുടെ കണ്ടുമുട്ടൽ. ജോയ് മൂവീസിന്റെ ബാനറിൽ നവാഗതനായ ലളിത സുഭാഷ് സുബ്രമണ്യനാണ് ചാൾസ് എന്റർപ്രൈസസിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

സുബ്രമണ്യൻ കെ വി യുടെ സംഗീതത്തിൽ നാചി എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് മോഹനൻ ചിറ്റൂരാണ്. തങ്കമയില് തങ്കമയില്.. എന്ന് തുടങ്ങുന്ന  ആദ്യ ഗാനം ജോയ് മ്യൂസിക് യൂട്യൂബ് ചാനൽ വഴിയാണ്  എത്തിയിരിക്കുന്നത്.  ഗാനങ്ങൾ  എഴുതിയിരിക്കുന്നത്  അന്‍വര്‍ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി, ലളിതാസുഭാഷ് സുബ്രഹ്മണ്യൻ എന്നിവരാണ്. പശ്ചാത്തല സംഗീതം  അനൂപ് പൊന്നപ്പനും നിർവ്വഹിച്ചിരിക്കുന്നു.  പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ  അഭിനയിക്കുന്ന ചിത്രത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഉർവ്വശി വ്യത്യസ്തമായ കഥാപാത്രമായ് എത്തുന്നു.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ: അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉര്‍വ്വശിക്കു പുറമേ,ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനുപ്രിയ, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം - മനു ജഗദ്, സംഗീതം - സുബ്രഹ്മണ്യന്‍ കെ വി എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം - അരവിന്ദ് കെ ആര്‍ മേക്കപ്പ് - സുരേഷ്, പി ആർ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top