29 March Friday

"ലൗഫുള്ളി യൂവേഴ്സ് വേദ " ഓഡിയോ സിഡി പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Jan 14, 2023


കൊച്ചി : ശ്രീനാഥ് ഭാസി, രജിഷാ വിജയൻ, ഗൗതം വാസുദേവ മേനോൻ, വെങ്കിടേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന "ലവ് ഫുള്ളി യുവേഴ്സ് വേദ” എന്ന ചിത്രത്തിലെ ഓഡിയോ സിഡി, സംവിധായകൻ സിദ്ദിഖ്,നടൻ ശ്രീനിവാസൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

എറണാകുളം ഐ എം എ ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു. അനിഘ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, വിജയകൃഷ്ണൻ, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ തുടങ്ങിയവരാണ്  മറ്റു കഥാപാത്രങ്ങളാകുന്നത്.

ആർ ടു എന്റർടൈയ്മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവരാണ് നിർമ്മാണം.  ഛായാഗ്രഹണം ടോബിൻ തോമസ് , തിരക്കഥ സംഭാഷണം ബാബു വൈലത്തൂർ,റഫീക്ക് അഹമ്മദ്,രതി ശിവരാമൻ,ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു. കോ പ്രൊഡ്യൂസർ- അബ്ദുൾ സലീം, പ്രൊജക്ട് ഡിസൈനർ- വിബീഷ് വിജയൻ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, കല-സുഭാഷ് കരുൺ, മേക്കപ്പ്-ആർ ജി വയനാടൻ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്-റിഷാജ് മുഹമ്മദ്, എഡിറ്റർ-സോബിൻ സോമൻ,പരസ്യകല-യെല്ലോ ടൂത്ത്സ്,കളറിസ്റ്റ്-ലിജു പ്രഭാകരൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നിതിൻ സി സി,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രതിബദ്ധതയും കാഴ്ചപ്പാടും ചർച്ച ചെയ്യുന്ന "വേദ" ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തുന്നു.പി ആർ ഒ-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top