29 March Friday

'എന്റെ മഴ' ടൈറ്റിൽ ലോഞ്ച് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022



ആൻമെയ് ക്രീയേഷൻസിന്റെ ബാനറിൽ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന  'എന്റെ മഴ'യുടെ ടൈറ്റിൽ പുറത്തിറക്കി. നവാഗതനായ അനിൽ കുമാർ ആണ് തിരക്കഥയും സംഭാഷണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. പത്മശ്രീ കൈതപ്രം, വയലാർ ശരത് ചന്ദ്രവർമ്മ, രാജു രാഘവ്, കെ.ജയകുമാർ, പവിത്രൻ, ഉദയശങ്കർ, എന്നിവരുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശരത്ത്, റിജോഷ് എന്നിവർ ചേർന്നാണ്. രജീഷ് രാമൻ ക്യാമറയും എഡിറ്റിംഗ് ജിതിൻ ഡി കെ യുമാണ്.

മനോജ്‌ കെ ജയൻ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തിൽ നരേൻ, നെടുമുടി വേണു, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹൻ, യാമി സോന, മാസ്റ്റർ ആദിഷ്, മാസ്റ്റർ അൻമയി, എന്നിവരും വേഷമിടുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു അനിൽ, ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ്: സുധീഷ് രാമചന്ദ്രൻ, ദീപക് നാരായൺ, ആർട്ട്‌: സുശാന്ത് നെല്ലുവായി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്ട്യും: ബുസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗിരീഷ് കരുവന്തല, ഫിനാൻസ് കൺഡ്രോളർ: ഗോപിനാഥ് രാമൻ, ക്രീയേറ്റീവ് സപ്പോർട്ട്: ബ്രൂസ് ലിയോ ജോക്കിൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ നാരായൺ, സൗണ്ട് മിക്സിങ്: കരുൺ പ്രസാദ്, ഡി ഐ: ശ്രീകുമാർ നായർ, വി എഫ് എക്സ് : രൻതീഷ്, പരീക്ഷിത്, സ്റ്റിൽസ്: അജി കോളോണിയ, ഡിസൈൻ: നിതീഷ് വി എം, ഷൈൻ ചന്ദ്രൻ, പി.ആർ.ഒ: പി ശിവപ്രസാദ് .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top