29 April Monday

" വാഴ "യുമായി പുതുമുഖങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 13, 2023

കൊച്ചി : "ജയ ജയ ജയ ജയ ഹേ " എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ  സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നു."ഗൗതമിന്റെ രഥം "എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന "വാഴ "-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്-എന്ന ചിത്രത്തിനു വേണ്ടിയാണ്  വിപിൻ ദാസ്  രചന നിർവ്വഹിച്ചിരിക്കുന്നത്.

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന "വാഴ" - ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്-  ഇരിങ്ങാലക്കുടയിൽ ചിത്രീകരണം ആരംഭിച്ചു. സംവിധായകൻ വിഷ്ണു മോഹൻ,നടൻ ദേവ് മോഹൻ എന്നിവർ ചേർന്ന് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചിപ്പോൾ വിപിൻ ദാസ് ഫസ്റ്റ് ക്ലാപ്പടിച്ചു.വിപിൻ ദാസ് പ്രൊഡക്ഷൻസ് ആന്റ് ഇമാജിൻ സിനിമാസ് ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം,പി ബി അനീഷ്,ആദർശ് നാരായൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന  ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ നിർവ്വഹിക്കുന്നു.സംഗീതം-അങ്കിത് മേനോൻ,എഡിറ്റർ-കണ്ണൻ.പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,കല-ബാബു പിള്ള,മേക്കപ്പ്-സുധി സുരേന്ദ്രൻ,കോസ്റ്റ്യൂസ്-അശ്വതി ജയകുമാർ,സ്റ്റിൽസ്-അമൽ ജെയിംസ്,പരസ്യക്കല-യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ- @സാർക്കാസനം, സൗണ്ട്-എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനീഷ് നന്തിപുലം,പി ആർ ഒ - എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top