25 April Thursday

നെട്രിക്കൺ ; നയൻതാരയോടൊപ്പം, അജ്മൽ അമീർ തിരിച്ചു വരുന്നു !

വെബ് ഡെസ്‌ക്‌Updated: Friday Aug 13, 2021


ചെന്നൈ : തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ യുവ നടനാണ് മലയാളിയായ അജ്മൽ അമീർ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അജ്മൽ അഭിനയിച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ശ്രദ്ധേയങ്ങളായിരുന്നൂ. ഇതിനിടെ നടന് സിനിമയിൽ ഒരു ഇടവേള അനിവാര്യമായി വന്നു. പോസ്റ്റ് ഗ്രാജ്വേഷൻ പൂർത്തിയാക്കാൻ വേണ്ടി രണ്ടു വർഷത്തെ വിദേശ വാസം. അതിനു ശേഷം തിരിച്ചെത്തി അജ്മൽ അഭിനയിച്ച ചിത്രമാണ് നെട്രിക്കൺ. നയൻതാരയും അജ്മലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇരുവരുടെയും കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള സൈക്കോ ത്രില്ലറാണ് ചിത്രം. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ഇതിൻ്റെ ട്രെയിലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.  രണ്ടു മില്യനോളം കാഴ്ചക്കാരുമായി ട്രെയിലർ ജൈത്ര യാത്ര തുടരുകയാണ്. നെട്രിക്കൺ തൻ്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാകുമെന്നും തനിക്ക് ശക്തമായൊരു തിരിച്ചു വരവിന് കളമൊരുക്കുമെന്ന ആത്മ വിശ്വാസവുമാണ് അജ്മലിന്.   രാംഗോപാൽ വർമ, മിഷ്കിൻ എന്നീ പ്രഗല്ഭ സംവിധായകരുടെ സിനിമകൾ ഉൾപ്പെടെ ഏതാനും ചിത്രങ്ങളിലാണ് അജ്മൽ തുടർന്ന് അഭിനയിക്കാനിരിക്കുന്നത്.  നെട്രിക്കൺ ആഗസ്റ്റ് 13ന് വെള്ളിയാഴ്ച ഒ ടി ടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top