26 April Friday

റെഡ് ഷാഡോ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022



കൊച്ചി :  ഫിലിം ആർട്ട് മീഡിയ ഹൗസിന്റെ ബാനറിൽ , പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥയെഴുതി സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ  "റെഡ് ഷാഡോ " പൂർത്തിയായി.  മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയെ അവളുടെ പിറന്നാൾ ദിവസം കാണാതാകുന്നു.  ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകൾക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ്  റെഡ് ഷാഡോ  എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

മനുമോഹൻ , രമേശ്കുമാർ , അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ , ദീപ സുരേന്ദ്രൻ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന, മയൂരി, അപർണ , വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ ജീട്രസ്, അനിൽ കൃഷ്ണൻ , അജോൻ ജോളിമസ്, നവീൻ, അനൂപ്, ഷാജി ചീനിവിള , സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സുനിൽ ഹെൻട്രി , മുബീർ, മനോജ്, ഹരി, രാധാകൃഷ്ണൻ , അനിൽ പീറ്റർ എന്നിവർ അഭിനയിക്കുന്നു.                തിരക്കഥ, സംഭാഷണം - മേനംകുളം ശിവപ്രസാദ്, ഛായാഗ്രഹണം - ജിട്രസ്, എഡിറ്റിംഗ് , ഡി ഐ - വിഷ്ണു കല്യാണി , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മണക്കാട് അയ്യപ്പൻ, പ്രോജക്ട് കോ ഓർഡിനേറ്റർ - സതീഷ് മരുതിങ്കൽ, ഗാനരചന - അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം - അനിൽ പീറ്റർ , ബൈജു അഞ്ചൽ, ഗായകർ - എം ജി ശ്രീകുമാർ , അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാൽ, സ്റ്റെഫി ബാബു, പശ്ചാത്തലസംഗീതം - റിക്സൺ ജോർജ് സ്റ്റാലിൻ , ചമയം - രതീഷ് രവി , ആക്ഷൻ -രതീഷ് ശിവ, കൊറിയോഗ്രാഫി - ഈഹ സുജിൻ , കല- അനിൽ പുതുക്കുളം, കോസ്റ്റ്യും - വി സിക്സ് , അസ്സോസിയേറ്റ് ഡയറക്ടർ - ബിജു സംഗീത , പ്രൊഡക്ഷൻ കൺട്രോളർ - ജോസ് കളരിക്കൽ , ലൊക്കേഷൻ മാനേജർ - സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സംവിധാന സഹായികൾ - അനിൽ കൃഷ്ണൻ , ആനന്ദ് ശേഖർ,  മെസ് മാനേജർ - ഷാജി ചീനിവിള , യൂണിറ്റ് - എച്ച് ഡി സിനിമാകമ്പനി, ഡിസൈൻ - അഖിൽ വിജയ്, സ്റ്റിൽസ് - സിയാദ്, ജിയോൻ , പി ആർ ഒ - അജയ് തുണ്ടത്തിൽ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top