29 March Friday

അപ്പാനി ശരത്തിന്റെ പാൻ ഇന്ത്യൻ ത്രില്ലർ 'പോയിൻ്റ് റേഞ്ച്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

കൊച്ചി : അപ്പാനി ശരത്തിന്റെ പാൻ ഇന്ത്യൻ ത്രില്ലർ 'പോയിൻ്റ് റേഞ്ച്'; മോഷൻ പോസ്റ്റർ ലോഞ്ചും പൂജയും നടന്നു. കൊച്ചി : യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പോയിൻ്റ് റേഞ്ച്'ൻ്റെ പൂജയും മോഷൻ പോസ്റ്റർ ലോഞ്ചും നിർമ്മാതാവ് സിയാദ് കോക്കർ, പ്രൊഡക്ഷൻ കൺട്രോളറും, പ്രൊജക്റ്റ്‌ ഡിസൈനറുമായ എൻ എം ബാദുഷ, നോബിൾ ജേക്കബ് എന്നിവർ ചേർന്നു നിർവഹിച്ചു.

തിയ്യാമ്മ പ്രൊഡക്ഷൻസ്, ഡി.എം പ്രൊഡക്ഷൻ ഹൗസ് എന്നീ ബാനറുകളിൽ അപ്പാനി ശരത്തും, ഷിജി മുഹമ്മദും  ചേർന്നാണ് നിർമ്മാണം.
ആക്ഷൻ ത്രില്ലർ ചിത്രമായ 'പോയിൻ്റ് റേഞ്ച്' മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ഒരുക്കുന്നത്. സെപ്തംബർ ആദ്യവാരത്തിൽ പോണ്ടിച്ചേരിയിൽ ചിത്രീകരണം ആരംഭിച്ച്  ഗോവ, മാഹി, ചെന്നൈ, കൊച്ചി, ട്രിച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകും.

റിയാസ് ഖാൻ, ഷാജു നവോദയ, അരിസ്റ്റോ സുരേഷ്, ചാർമിള തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഹൈ  ഹോപ്സ് ഫിലിം ഫാക്ടറിയുടെ പാർട്ണർമാരിൽ ഒരാളായ ബോണി അസ്സനാർ  തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിർവഹിക്കുന്നു. മിഥുൻ സുബ്രൻ കഥ എഴുതിയിരിക്കുന്ന ചിത്രത്തിൻ്റെ സഹ നിർമാതാക്കൾ ബി.ആർ.എസ് ക്രിയേഷൻസ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സികെഡിഎൻ ഫിലിംസ്, 3D ക്രാഫ്റ്റ്. റോബിൻ തോമസാണ് ചിത്രത്തിൻ്റെ പ്രോജക്ട് ഡിസൈനർ. പ്രൊഡക്ഷൻ മാനേജർ: സോണിയൽ വർഗീസ്,

ബിമൽ പങ്കജ്, പ്രദീപ് ബാബു എന്നിവർ സംഗീതവും ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോയും, അജയ് ഗോപാലും ചേർന്നാണ്.  ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് ടോൺസ് അലക്സ് ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവി നായർ, അസോസിയേറ്റ് ഡയറക്ടർ: അനീഷ് റൂബി, അസോസിയേറ്റ് ഡി.ഒ.പി: ജിജോ ഭാവചിത്ര, ലൊകേഷൻ മാനേജർ: നസീം കാസിം,  മേക്കപ്പ്: മായ മാധു, ആക്ഷൻ: ഡ്രാഗൺ ജിറോഷ്, കലാസംവിധാനം: ഷെരീഫ് ckdn, ഡിസൈൻസ്: ദിനേശ് അശോക്, സ്റ്റുഡിയോ: ഹൈ ഹോപ്സ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: പ്രശാന്ത് ഐ-ഐഡിയ,  മാർക്കറ്റിംഗ്:  താസ ഡ്രീം ക്രീയേഷൻസ്  എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top