08 November Saturday

പ്രതിഭ ട്യൂട്ടോറിയൽസ് കൊച്ചിയിൽ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Jan 10, 2022


കൊച്ചി: അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " പ്രതിഭ ട്യൂട്ടോറിയൽസ്* എന്ന സിനിമയുടെ പൂജ കലൂരിലെ  " അമ്മ"  അസോസിയഷൻ ഹാളിൽ വെച്ച് നടന്നു. കുറച്ചു പഠിത്തം കൂടുതൽ ഉഴപ്പ് എന്ന ടാഗ്‌ലൈനിലാണ് പ്രതിഭ ടൂട്ടോറിയൽസ് എത്തുന്നത്. പ്രദീപിന്റെയും  ഭരതന്റെയും  ടൂട്ടോറിയൽ  കോളേജിന്റെ കഥയാണ് ചിത്രം പറയുന്നത്. പൂർണമായും ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിൽ സുധീഷ്, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി ,പാഷാണം ഷാജി, നിർമ്മൽ പാലാഴി  എന്നിവരാണ്  പ്രധാനകഥാപാത്രങ്ങളായി  അഭിനയിക്കുന്നത്.  ആർ എൽ വി രാമകൃഷ്ണൻ, മണികണ്ഠൻ, സതീഷ് അമ്പാടി, മനോരഞ്ജൻ, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവരും അഭിനയിക്കുന്നു.

കഥ ജോയ്  അനാമിക. ചായാഗ്രഹണം രാഹുൽ സി വിമല. ബി കെ ഹരിനാരായണൻ, മനു മൻജിത്,ഹരിത ഹരി ബാബു എന്നിവർ എഴുതിയ ഗാനങ്ങൾക്ക് കൈലാസ് മേനോൻ സംഗീതം പകർന്നിരിക്കുന്നു. നിത്യാ മാമൻ, ശ്രുതി ശിവദാസ് , പ്രജിത്ത് പ്രസന്നൻ, അയിറൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

എഡിറ്റിംഗ് രജിൻ സി.ആർ. കലാസംവിധാനം മുരളി ബായ്പ്പൂർ. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. പ്രോജക്ട് ഡിസൈനർ ഷമീം സുലൈമാൻ. ഗുഡ് ഡേ  മൂവിസിൻ്റെയും , അനാമിക മൂവീസിൻ്റെയും ബാനറിൽ എ.എം ശ്രീലാൽ പ്രകാശനും ,ജോയി അനാമികയും ചേർന്നാണ്  നിർമ്മിക്കുന്നത്. മാർച്ച് 9 ന് കോഴിക്കോട് കോടഞ്ചേരി പരിസരപ്രദേശങ്ങളിൽ ഷൂട്ടിങ് ആരംഭിക്കും. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top