12 July Saturday

എവർ ഗ്രീൻ സ്റ്റാർ റഹ്മാന് തെന്നിന്ത്യയിൽ തിരക്കേറുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2022


ചെന്നൈ : കോവിഡും  ലോക്ക് ഡൗണിനുമെല്ലാം  ശേഷം  പ്രദർശനത്തിനെത്തിയ  റഹ്മാൻ ചിത്രം  തെലുങ്കിൽ സീട്ടിമാർ ആയിരുന്നു.
ലോക്ക് ഡൗണിന് ശേഷം ആദ്യം അഭിനയിച്ചത് മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്ടായ പൊന്നിയിൻ സെൽവനിലെ മർമ്മ പ്രധാനമായ കഥാപാത്രമായിരുന്നു. ചിത്രത്തിലേക്കായി വാൾപയറ്റ്, കുതിരയോട്ടം എന്നിവ അഭ്യസിച്ചതോടൊപ്പം  ശരീരത്തിൻ്റെ തടി കൂട്ടിയും കുറച്ചും ഗൃഹ പാഠങ്ങൾ നടത്തിയും അര ഡസനോളം ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന റഹ്മാൻ തെന്നിന്ത്യൻ സിനിമകളിൽ സജീവമാകുകയാണ്. 

മലയാളത്തിൽ ' എതിരെ ' എന്ന സിനിമയിൽ ഡിവൈഎസ്പി അസാർ മുഹമ്മദ് എന്ന നായക കഥാപാത്രമായി അഭിനയിച്ച ശേഷം  ശേഷം അഞ്ചു മാസക്കാലം ഹിന്ദിയിലെ മുൻ നിര സംവിധായകരിൽ പ്രശസ്തനായ വികാസ് ഭാൽ അണിയിച്ചൊരുക്കുന്ന മെഗാ ചിത്രം ഗൺപതിലായിരുന്നു അഭിനയിച്ചത്. ടൈഗർ ഷറഫും, റഹ്മാനും മുഖ്യ വേഷത്തി അഭിനയിക്കുന്ന  റഹ്മാൻ്റെ പിതാവായി അമിതാബച്ചൻ അഭിനയിക്കുന്നെന്ന വാർത്ത  വന്നിരുന്നു.  കഴിഞ്ഞ ആറു മാസമായി ഇതിനായി ബോക്ക്സിങ്, മാർഷൽ ആർട്സ് എന്നിവയിലും  പരിശീലനം നേടിയിരുന്നു.    ഒരുപിടി സിനിമകളാണ് ഈ വർഷം താരത്തിൻ്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. പുതുമുഖ സംവിധായകർക്കാണ് മുൻഗണന നൽകി ഈ വർഷം മൂന്ന് മലയാള ചിത്രങ്ങളാണ്.   നവാഗതരായ അമൽ കെ ജോബ് സംവിധാനം ചെയ്ത " എതിരെ ", ചാൾസ് ജോസഫ് സംവിധനം ചെയ്ത് " സമാറാ " എന്നീ സിനിമകൾ ജൂലായ് ഓഗസ്റ്റ് മാസങ്ങളിൽ തിയ്യേറ്ററുകളിലെത്തും. മറ്റൊരു മലയാള ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ ഉണ്ടാവും.

മണിരത്നം ചിത്രം ' പൊന്നിയിൻ സെൽവൻ ', നവാഗത സംവിധായകൻ സുബ്ബു റാമിൻ്റെ   ' അഞ്ചാമൈ ', കാർത്തിക് നരേൻ അണിയിച്ചൊരുക്കന്ന 'നിറങ്ങൾ മൂൻഡ്രു', എന്നിവയാണ്   തമിഴിൽ പ്രദർശനത്തിന് ഒരുങ്ങി കൊണ്ടിരിക്കുന്ന റഹ്മാൻ്റെ സിനിമകൾ. വിശാലിൻ്റെ " തുപ്പറിവാളൻ2 " ജയം രവി, റഹ്മാൻ, അർജുൻ മൾട്ടി സ്റ്റാർ ചിത്രം " ജന ഗണ മന " എന്നിവയും പൂർത്തിയായി വരുന്നു. കൂടാതെ പുതിയ രണ്ടു തമിഴ് സിനിമകളിലും റഹ്മാൻ കരാർ ചെയ്യപ്പെട്ടതായ് അറിയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top