26 April Friday

മരട് 357ലെ ആദ്യ വീഡിയോ മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസായി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


കൊച്ചി :പട്ടാഭിരാമന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 ന്‍റെ ആദ്യ വീഡിയോ ഗാനം മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസായി. റിലീസായി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മധു വാസുദേവന്‍റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്ക്സാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അന്‍വര്‍ സാദത്ത്, വിപിന്‍ സേവ്യര്‍, ബിബി മാത്യു , ഹരിത ബാലകൃഷ്ണന്‍. എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ് ,  സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ്  നായികമാര്‍.  കൂടാതെ സുധീഷ് , ഹരീഷ് കണാരന്‍, കൈലാഷ്,  ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ജയകൃഷ്ണന്‍,  ബഷീര്‍, പടന്നയില്‍,  മുഹമ്മദ് ഫൈസല്‍, കൃഷ്ണ , മനുരാജ്, അനില്‍ പ്രഭാകര്‍, വിഷ്ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്‍,   അഞ്ചലി, സരയൂ,  തുടങ്ങി മലയാളത്തിലെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റര്‍ വി.ടി ശ്രീജിത്താണ്. കണ്ണന്‍ താമരക്കുളം- ദിനേശ് പള്ളത്ത്.    വാര്‍ത്ത പ്രചരണം സുനിത സുനില്‍ . കണ്ണൻ താമരക്കുളം -അബ്രഹാം മാത്യു- രവി ചന്ദ്രന്‍ എന്നിവരൊരുമിച്ച പട്ടാഭിരാമന്‍ വമ്പന്‍ ഹിറ്റായിരുന്നു. ചരിത്രമാവര്‍ത്തിക്കാന്‍ വീണ്ടും ഈ കൂട്ടുകെട്ട് വരികയാണ്.

കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മരട് ഫ്ലാറ്റ് വിഷയം. ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടപെട്ടത്. എന്താണ് മരട് ഫ്ലാറ്റില്‍ സംഭവിച്ചത് എന്നതിന്റെ  നേര്‍ക്കാഴ്ചയാവും മരട്357.  ഫ്ലാറ്റിലെ താമസക്കാരുടെ ജീവിതത്തിന്റെയും അവരനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥ പറയുന്ന മരട് 357 ഭൂമാഫിയകള്‍ക്കെതിരെയുള്ള ശക്തമായ ഒരു സിനിമയായിരിക്കും. ഈ വിഷയം മാത്രമല്ല സമൂഹത്തിലെ മറ്റു പല സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top