18 September Thursday

രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ശരത്ത് അപ്പാനി മികച്ച നടൻ,ആദിവാസി മികച്ച ചിത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

കൊച്ചി > ഭക്ഷണം മോഷ്ടിച്ചു എന്നതിൻ്റെ പേരിൽ അട്ടപ്പാടിയിൽ ആൾക്കുട്ടമർദ്ധനത്താൽ  കൊല്ലപ്പെട്ട മധുവിൻ്റെ ജീവിതകഥ പറയുന്ന "ആദിവാസി ദ ബ്ലാക്ക് ഡെത്ത്  " എന്ന ചിത്രം 9-ാമത് രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനും മികച്ച നടനുമുള്ള അവാർഡുകൾ നേടി ശ്രദ്ധേയമായി.

ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച്  വിജീഷ് മണി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അപ്പാനി ശരത് ആണ് നായക വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.നേരത്തേ മുംബൈ എന്റർടെയിൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും  ചിത്രത്തിന് രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ബെസ്റ്റ്  ട്രൈബൽ ലാംഗെജ് ഫിലിം, ബെസ്റ്റ്  നെഗറ്റീവ് റോൾ (വില്ലൻ ) എന്നിവയ്ക്കുള്ള പുരസ്ക്കാരങ്ങളാണ് ലഭിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ഫെസ്റ്റിവലുകളിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.

അപ്പാനി ശരത്തിനെക്കൂടാതെ ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
ഛായാഗ്രഹണം പി  മുരുകേശും  സംഗീതം-രതീഷ് വേഗയും എഡിറ്റിംഗ്-ബി ലെനിനും നിർവ്വഹിക്കുന്നു. സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ, സംഭാഷണം, ഗാനരചന-ചന്ദ്രൻ മാരി, ലൈൻ പ്രൊഡ്യൂസർ- വിയാൻ തുടങ്ങിയവരാണ് അണിയറയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top