23 April Tuesday

" മോമോ ഇന്‍ ദുബായ്‌ " പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Saturday Nov 6, 2021

ദുബൈ: "ഹലാൽ ലൗ സ്റ്റോറി " എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും  നിര്‍മ്മാണത്തിലും ഒരുങ്ങുന്ന "മോമോ ഇന്‍ ദുബായ് " എന്ന ചിൽഡ്രന്‍സ്- ഫാമിലി ചിത്രത്തിന്റെ  ചിത്രീകരണം ദുബായിൽ പൂർത്തിയായി.    അനു സിത്താര,അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് " മോമോ ഇന്‍ ദുബായ്‌ ".

ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെബാനറില്‍ സക്കരിയ,ഹാരീസ് ദേശം,പി.ബി അനീഷ്,നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് " മോമോ ഇന്‍ ദുബായ് " നിര്‍മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ   ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷൻ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം എന്നിവര്‍  സംഗീതം പകരുന്നു.

എഡിറ്റര്‍-രതീഷ് രാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്,മോഹൻദാസ്,മേക്കപ്പ്-മുഹമ്മദ് അനിസ്, കോസ്റ്റ്യൂം ഡിസെെനർ- ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, പരസ്യക്കല- പോപ്കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി,സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍, കാസ്റ്റിംങ്ങ് ഡയറക്ടര്‍ നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി,വാര്‍ത്ത പ്രചരണം -എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top