26 April Friday

'ആയിഷ' ക്യാരക്ടർ പോസ്റ്റർ റിലീസായി

വെബ് ഡെസ്‌ക്‌Updated: Friday Jan 6, 2023

കൊച്ചി : മഞ്ജു വാര്യര്‍  കേന്ദ്ര കഥാപാത്രമായ് നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ ഇൻഡോ-അറബിക് ചിത്രം "ആയിഷ" യിലെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി.പുതിയ ഭാവത്തിലും വേഷപ്പകർച്ചയിലും രാധിക അവതരിപ്പിക്കുന്ന നിഷ എന്ന കഥാപാത്രത്തിന്റെ  ക്യാരക്റ്റർ പോസ്റ്ററാണ്  റിലീസായത്.ആയിഷയിലെ ഏറ്റവും സംതൃപ്തി നൽകിയ കാസ്റ്റിംഗുകളിൽ ഒന്നായിരുന്നു രാധികയുടേത്‌. കുറച്ച്‌ കാലം അഭിനയത്തിൽ നിന്ന് വിട്ട്‌ നിൽക്കുന്നത്‌ കൊണ്ട്‌ ആയിഷയിലേക്ക്‌ വരുമോ എന്നൊരു സംശയം ഉണ്ടായിരുന്നുവെങ്കിലും കഥ കേട്ടപ്പോൾ തന്നെ സന്തോഷത്തോടെ 'ആയിഷ' ആകാൻ രാധിക എത്തി.ക്ലാസ്മേറ്റ്സ്‌ എന്ന ഒരൊറ്റ ചിത്രം മതി മലയാളികൾക്ക്‌ രാധികയെന്ന നടിയെ ഓർക്കാൻ. ഖൽബിലെ വെണ്ണിലാവുമായ്‌ കാമുകന്മാരുടെ ഹൃദയം കവർന്ന റസിയ്‌ക്ക് ശേഷം രാധികയുടെ ഏറ്റവും വ്യത്യസ്തമായ വേഷമായ്‌രിക്കും നിഷ.

ജനുവരി ഇരുപതിന് മാജിക് ഫ്രെയിംസ് " ആയിഷ "പ്രദർശനത്തിനെത്തിക്കുന്നു.അറബിക് മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്.  അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ സിനിമ റിലീസ് ആകുന്നതും ആദ്യമായാണ്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. ബി.കെ. ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്നു.  

ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ ആണ് പാടിയിരിക്കുന്നത്.  ആഷിഫ് കക്കോടിയാണ് രചന. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.' ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്നു. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ്  സഹ നിർമ്മാതാക്കൾ.

ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. , ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍- രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ.,
പി ആർ ഒ-എ എസ്ദിനേശ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top