28 March Thursday

സോഹൻ സീനുലാലിൻ്റെ "ഡാൻസ് പാർട്ടി" കൊച്ചിയിൽ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday May 5, 2023


കൊച്ചി : വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഡാൻസ് പാർട്ടി"  പൂജയും സ്വിച്ചോൺ കർമ്മവുംഎറണാകുളം വടുതല സെൻ്റ് ആൻ്റണീസ്' ചർച്ച് പാരിഷ് ഹാളിൽഫാദർ ജോസഫ് മറ്റത്തിൽ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

കൊച്ചിൻ കോർപ്പറേഷൻ മേയർ എം.അനിൽകുമാർ സ്വിച്ചോൺ കർമ്മവും  സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ ക്ലാപ്പടിച്ചു.ഫുക്രു, ജൂഡ് ആന്റണി ജോസഫ്, സാജു നവോദയ, ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, ജോളി ചിറയത്ത്, പ്രീതി, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, സിജി, സുശീൽ, ബിന്ദു, നസീർഖാൻ, അപ്പക്ക, ഫ്രെഡി, തിരു, സുരേഷ് നായർ, എൽദോ, സുമേഷ്, ഡോ. ശശികാന്ത്, വർഗീസ്എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന  ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കൂര്യൻ നിർവ്വഹിക്കുന്നു.സംഗീതം-ബിജി ബാൽ , ഗാന രചന-സന്തോഷ് വർമ്മ,എഡിറ്റിംഗ്-വി. സാജൻ,പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ ജോസ്,പ്രൊഡക്ഷൻ ഡിസൈനർ : മധു തമ്മനം,കലാസംവിധാനം-അജി കുറ്റിയാനി, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്- അരുൺ മനോഹർ, ശബ്ദലേഖനം-ഡാൻ, പ്രൊജക്ട് കോ- ഓർഡിനേറ്റർ ഷഫീക്ക് , ഫിനാൻസ് കൺട്രോളർ -സുനിൽ പി.എസ്,സഹസംവിധാനം- പ്രകാശ്.കെ. മധു, സ്റ്റിൽസ്-സിദാദ് കെ.എൻ,ഡിസൈൻ- കോളിൻസ് ലിയോഫിൽ,പി ആർ ഒ-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top