20 April Saturday

മമ്മൂട്ടി- അഖിൽ അക്കിനേനി ചിത്രം ഏജന്റ് റിലീസ് ഏപ്രിൽ 28ന്

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023



കൊച്ചി : മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും അഭിനയിക്കുന്ന ആക്ഷൻ ത്രില്ലെർ ''ഏജൻ്റ് " ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും . തെലുങ്ക്,മലയാളം,ഹിന്ദി,തമിഴ്,കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും. കേരളത്തിൽ വിതരണം നിർവഹിക്കുന്നത് അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ്.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന  ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികയാകുന്നു. ഹിപ്ഹോപ്പ് തമിഴൻ സംഗീത സംവിധാനവും ക്യാമറ രാകുല്‍ ഹെരിയനും എഡിറ്റിംഗ്  നവീൻ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള  'ഏജൻ്റിൽ '  വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത  ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്കിലെ യുവ താരം അഖിൽ അക്കിനേനിയും ഒരുമിക്കുമ്പോൾ തിയ്യേറ്ററിൽ തീപാറുമെന്നുറപ്പ്. പി ആർ ഓ പ്രതീഷ് ശേഖർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top