17 September Wednesday

കാർത്തിയുടെ വിരുമൻ ആഗസ്റ്റ് 12 ന്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


ചെന്നൈ: കാർത്തിയെ നായകനാക്കി 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച ' വിരുമൻ ' എന്ന സിനിമയുടെ റീലീസ് വരുന്ന ആഗസ്റ്റ് 12-ന് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് പുതിയ പോസ്റ്റർ പുറത്തിറക്കി. നേരത്തേ ആഗസ്റ്റ് 31- നു റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

ചിത്രത്തിൻ്റെ  ഓഡിയോ - ട്രെയിലർ ലോഞ്ച്  ആഗസ്റ്റ്  3-ന് മധുരയിലെ രാജ മുത്തയ്യ ഹാളിൽ വെച്ച് ആരാധകരുടെ സാന്നിധ്യത്തിൽ നടക്കും.  മുത്തയ്യ രചനയും സംവിധാനവും നിർവഹിക്കുന്ന വിരുമനിൽ  സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി, പുതുമുഖം അതിഥി ഷങ്കറാണ് നായിക. 'പരുത്തി വീരൻ ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്കിന് ഗ്രാമീണ വേഷത്തിൽ   വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ' കൊമ്പൻ ' . ഈ വൻ വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ' വിരുമൻ'. രണ്ടു മാസം മുമ്പ് പുറത്തു വിട്ട, " കഞ്ചാപൂ കണ്ണാലെ, ശെപ്പു ശേല ഉന്നാലെ, ഇടുപ്പ് വേട്ടി അവിരുതടി  നീ സിരിച്ചാ തന്നാലെ " എന്ന ഗാന രംഗത്തിൻ്റെ മേക്കിംഗ് വിഡിയോ യൂട്യൂബിൽ 27 മില്യനിൽ പരം കാഴ്ചക്കാരെ നേടി തരംഗം സൃഷ്ടിച്ച് ജൈത്ര യാത്ര തുടരുകയാണ്. 


 

രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ നിരവധി പ്രമുഖ അഭിനേതാക്കളും  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ' വിരുമൻ ' ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ എൻ്റർടൈനറായിരിക്കും.എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും  നിർവഹിക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്.പി ആർ ഒ : സി കെ അജയകുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top