27 April Saturday

ഡീനോ ഡെന്നീസിന്റെ ചിത്രത്തിൽ മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Friday Jun 3, 2022


കൊച്ചി : പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ  ചേര്‍ന്ന് നിർമ്മിക്കുന്ന ത്രില്ലര്‍ ശ്രേണിയിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം
നിമിഷ് രവി നിർവ്വഹിക്കുന്നു.

പ്രൊജക്ട് ഡിസൈനര്‍- ബാദുഷ. പൃഥ്വിരാജ് നായകനാവുന്ന 'കാപ്പ', ടൊവിനൊ തോമസ് നായകനാകുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നീ ചിത്രങ്ങള്‍ക്കുശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. പി ആര്‍ ഒ- ശബരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top